
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): മേടക്കാർക്ക് അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. മത്സരങ്ങളിൽ നേട്ടമുണ്ടാകാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. യാത്രകൾക്കും അനുകൂല ഫലമാണ് സൂചിപ്പിക്കുന്നത്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങൾ ആഗ്രഹിച്ച രീതിയിൽ മുന്നേറാൻ സാധ്യത. മത്സരവിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യകാര്യങ്ങളിലും അനുകൂല ഫലം പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സഫലമാകാനും സാധ്യതയുണ്ട്.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടാം. മനസ്സിൽ അസ്വസ്ഥതയും പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാത്തതിന്റെ വിഷമവും ഉണ്ടാകാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ തടസ്സങ്ങൾ ഉണ്ടായേക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കർക്കടകക്കാർക്ക് ജാഗ്രത ആവശ്യമാണ്. കാര്യപരാജയവും ധനതടസ്സവും നേരിടാൻ സാധ്യത. യാത്രകൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല. വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങളിലും തിരിച്ചടി ഉണ്ടാകാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): തൊഴിൽ മേഖലയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയത്തിനൊപ്പം അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാം. ആരോഗ്യവും തൃപ്തികരമായിരിക്കും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരാൻ സാധ്യത. മനഃപ്രയാസവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): തുലാം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം. കാര്യവിജയത്തിനൊപ്പം അംഗീകാരവും സുഹൃദ്സമാഗമവും ഉണ്ടാകും. പരീക്ഷകളിൽ മികച്ച ഫലം നേടാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങൾ വൈകിപ്പോകാനും തടസ്സങ്ങൾ നേരിടാനും സാധ്യത. ഇച്ഛിച്ച കാര്യങ്ങൾ നടക്കാതെ വരാം. ശരീരസുഖക്കുറവും പ്രവർത്തനങ്ങളിൽ മന്ദഗതിയും അനുഭവപ്പെടാം. പ്രധാന തീരുമാനങ്ങളിൽ തിടുക്കം ഒഴിവാക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ധനു രാശിക്കാർക്ക് പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന ദിനം. കാര്യവിജയവും അംഗീകാരവും ലഭിക്കും. പരീക്ഷകളിൽ വിജയിക്കാം. ആരോഗ്യവും അനുകൂലമാണ്. പുതിയ അവസരങ്ങൾ തേടിയെത്താനും സാധ്യതയുണ്ട്.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മകരക്കാർക്ക് ഇന്ന് നേട്ടങ്ങൾ ലഭിക്കാം. നിയമപരമായ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. യാത്രകൾ വിജയകരമാകാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തിരിച്ചടികൾ ഉണ്ടാകാം. മനഃപ്രയാസവും കലഹസാഹചര്യങ്ങളും രൂപപ്പെടാൻ സാധ്യത. നഷ്ടം സംഭവിക്കാതിരിക്കാൻ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ വേണം. തടസ്സങ്ങൾ വന്നുചേരാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): മീനക്കാർക്ക് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. മനഃപ്രയാസവും ഇച്ഛാഭംഗവും ഉണ്ടാകാം. യാത്രകൾ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ മാനസികമായി വിഷമിപ്പിച്ചേക്കാം.










