12:26am 16 June 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 16 ചൊവ്വ
15/06/2026  07:28 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 16 ചൊവ്വ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. മത്സരങ്ങളിലും പരീക്ഷകളിലും അനുകൂല ഫലം ലഭിക്കാം. അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. തൊഴിലന്വേഷകർക്ക് ശുഭവാർത്തകൾ ലഭിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും പരാജയങ്ങളും നേരിടാൻ സാധ്യത. അഭിപ്രായവ്യത്യാസങ്ങളും നിരാശയും ഉണ്ടാകാം. അടുത്തവരിൽ നിന്ന് അകൽച്ച അനുഭവപ്പെടാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ശത്രുക്കളുടെ ശല്യം കുറയും. പരീക്ഷകളിലും മറ്റ് ശ്രമങ്ങളിലുമുള്ള നേട്ടങ്ങൾ സന്തോഷം നൽകും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ കാലതാമസവും മാനസിക സമ്മർദവും ഉണ്ടാകാം. ധനകാര്യ വിഷയങ്ങളിൽ ജാഗ്രത വേണം. ഇരുചക്ര വാഹനയാത്രകളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പ്രവർത്തനങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ആരോഗ്യനില തൃപ്തികരമായിരിക്കും. പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും അനുകൂലമായി മുന്നേറും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): നേട്ടങ്ങളും അംഗീകാരവും ലഭിക്കുന്ന ദിനം. ആരോഗ്യപരമായും അനുകൂല സമയം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): യാത്രകളിലും മറ്റ് കാര്യങ്ങളിലും ചില തടസ്സങ്ങൾ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളിൽ ശ്രദ്ധ വേണം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പ്രതീക്ഷകൾ പൂർണമായി ഫലിക്കാതിരിക്കാം. സാമ്പത്തിക നഷ്ടമോ ചെറിയ പരിക്കുകളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില ശ്രമങ്ങൾ തടസ്സപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത. ആരോഗ്യനില മെച്ചപ്പെടും. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. കുടിശ്ശിക തുകകൾ തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മത്സരങ്ങളിലും വിവിധ പ്രവർത്തനങ്ങളിലും വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കാം. യാത്രകൾക്ക് അനുകൂല സാഹചര്യമുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പദ്ധതികൾ വൈകാനോ തടസ്സപ്പെടാനോ സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): മാനസിക അസ്വസ്ഥതയും നിരാശയും അനുഭവപ്പെടാം. യാത്രകളിൽ ജാഗ്രത പുലർത്തുക. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.