01:23pm 28 April 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ഏപ്രിൽ 28 ചൊവ്വ
27/04/2026  07:09 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ഏപ്രിൽ 28 ചൊവ്വ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരും. അംഗീകാരവും സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും ഉണ്ടാകും. ഇഷ്ടഭക്ഷണവും യാത്രകളും അനുകൂലമായി തീരും. സമ്മാനങ്ങളും സൽക്കാരവും ലഭിക്കാൻ സാധ്യതയുണ്ട്. ചർച്ചകൾ അനുകൂലമായി മാറും.

ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. ബിസിനസിലും ധനകാര്യങ്ങളിലും പ്രതിസന്ധി അനുഭവപ്പെടാം. അലച്ചിലും ചെലവും കൂടുകയും മാനസിക സമ്മർദ്ദം ഉയരുകയും ചെയ്യും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യഭാഗം): ശ്രമങ്ങൾ പ്രതീക്ഷിച്ചതുപോലെ വിജയിക്കണമെന്നില്ല. മനഃശാന്തി കുറയുകയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്യും. പരീക്ഷാഫലങ്ങളിൽ നിരാശ ഉണ്ടാകാം. അടുത്ത ബന്ധുക്കൾ അകന്നുപോകാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന ഭാഗം, പൂയം, ആയില്യം): പ്രവർത്തനവിജയവും ആരോഗ്യവും അനുകൂലമായിരിക്കും. പഠനകാര്യങ്ങളിൽ നേട്ടം ലഭിക്കും. സന്തോഷകരമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യഭാഗം): കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകണമെന്നില്ല. ശത്രുശല്യം, മാനസിക സമ്മർദ്ദം, നഷ്ടസാധ്യത എന്നിവ ഉണ്ടാകും. സുഹൃത്തുക്കളുമായി അകലം വരാം.

കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രവർത്തനങ്ങളിലും പഠനങ്ങളിലും വിജയം കൈവരും. ആരോഗ്യവും മെച്ചപ്പെടും. ആഗ്രഹങ്ങൾ പൂവണിയാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): തടസ്സങ്ങളും ചെലവുകളും വർധിക്കാം. മനഃശാന്തി കുറയുകയും യാത്രകളിൽ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യും. ബിസിനസിൽ ലാഭം കുറയാം.

വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട): നേട്ടങ്ങളും അംഗീകാരവും ലഭിക്കും. മത്സരങ്ങളിലും വിജയസാധ്യതയുണ്ട്. ബന്ധുക്കളുമായി കൂടിക്കാഴ്ചയും ധനലാഭവും ഉണ്ടാകും. യാത്രകൾ വിജയകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗം): പ്രവർത്തനങ്ങളിൽ മികച്ച വിജയം ലഭിക്കും. സ്ഥാനക്കയറ്റത്തിനും അനുകൂലമായ സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. കുടുംബസംഗമവും സൽക്കാരവും സന്തോഷം നൽകും. ആഗ്രഹങ്ങൾ പൂവണിയും.

മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യപരമായി പ്രത്യേകിച്ച് ഉദരസംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധിക്കണം. യാത്രകളിലും പ്രവർത്തനങ്ങളിലും മന്ദഗതി അനുഭവപ്പെടാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): ശ്രമങ്ങൾ ഫലം കാണണമെന്നില്ല. പരീക്ഷകളിലും കൂടിക്കാഴ്ചകളിലും നിരാശ നേരിടാം. അപകടസാധ്യതകളോട് ജാഗ്രത പുലർത്തണം.

മീനം (പൂരുരുട്ടാതി അവസാന ഭാഗം, ഉത്തൃട്ടാതി, രേവതി): നേട്ടങ്ങളും അംഗീകാരവും ലഭിക്കും. ആരോഗ്യവും തൊഴിൽരംഗവും അനുകൂലമായി മാറും. സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും സാധ്യതയുണ്ട്. തൊഴിൽ അന്വേഷണങ്ങൾ വിജയകരമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img