
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിനത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സങ്ങളും ചെലവുകളും ഉണ്ടാകാം. അലച്ചിലും നഷ്ടസാധ്യതയും ശ്രദ്ധിക്കണം. എന്നാൽ രാത്രി പത്ത് മണിക്ക് ശേഷം കാര്യവിജയത്തിനും നിയമപരമായ അനുകൂല ഫലങ്ങൾക്കും സാധ്യത തെളിയും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ വിജയം, അംഗീകാരം, ആരോഗ്യനില മെച്ചം എന്നിവ അനുഭവപ്പെടും. നേട്ടങ്ങളും സൽക്കാരയോഗവും ഉണ്ടാകും. എന്നാൽ രാത്രി പത്തിന് ശേഷം ചെലവുകളും യാത്രാതടസ്സങ്ങളും മാനസിക അസ്വസ്ഥതയും ശ്രദ്ധിക്കണം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): മത്സരങ്ങളിലും പ്രവർത്തനങ്ങളിലും അനുകൂല നേട്ടങ്ങൾ ലഭിക്കും. ധനലാഭത്തിനും ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ഇതുവരെ നിലനിന്നിരുന്ന ചില തടസ്സങ്ങൾ മാറാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ വൈകിയും അഭിപ്രായഭിന്നതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസിക സമ്മർദം അനുഭവപ്പെടാം. രാത്രി പത്ത് മണിക്ക് ശേഷം സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും കാര്യവിജയവും പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ധനകാര്യങ്ങളിലും യാത്രകളിലും തടസ്സങ്ങൾ നേരിടാം. ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. രാത്രി കഴിഞ്ഞാൽ ഗുണദോഷങ്ങൾ കലർന്ന അനുഭവങ്ങൾ ഉണ്ടാകും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രവർത്തനവിജയവും അംഗീകാരവും ആരോഗ്യനില മെച്ചവും അനുഭവപ്പെടും. പരീക്ഷകളിലും അനുകൂല ഫലസൂചനയുണ്ട്. എന്നാൽ രാത്രി കഴിഞ്ഞാൽ മാനസിക സമ്മർദവും അപകടഭീതിയും വർധിക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സന്തോഷകരമായ അനുഭവങ്ങളും അംഗീകാരവും ലഭിക്കും. ആവശ്യമായ ഉപകരണങ്ങളോ സാധനങ്ങളോ സ്വന്തമാക്കാൻ സാധ്യതയുണ്ട്. യാത്രകൾ വിജയകരമാകാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക തടസ്സങ്ങളും അസ്വസ്ഥതകളും അനുഭവപ്പെടാം. എന്നാൽ രാത്രി പത്തിന് ശേഷം കാര്യവിജയത്തിനും നിയമപരമായ അനുകൂലതയ്ക്കും സാധ്യത തെളിയും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അലച്ചിലും ചെലവും കൂടാൻ സാധ്യതയുണ്ട്. മനഃപ്രയാസവും ആഗ്രഹഭംഗവും ഉണ്ടാകാം. ചില അനുഭവങ്ങൾ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാൻ ഇടയുണ്ട്.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): തൊഴിൽരംഗത്ത് നേട്ടങ്ങളും അംഗീകാരവും സ്ഥാനക്കയറ്റസാധ്യതയും കാണുന്നു. രാത്രി കഴിഞ്ഞാൽ അഭിപ്രായവ്യത്യാസങ്ങളും പ്രവർത്തനമന്ദതയും ആരോഗ്യപ്രശ്നങ്ങളും ശ്രദ്ധിക്കണം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): മനഃപ്രയാസവും കലഹസാധ്യതയും ഉണ്ടാകാം. ആഗ്രഹിച്ച കാര്യങ്ങൾ വൈകാൻ സാധ്യതയുണ്ട്. എന്നാൽ രാത്രി പത്ത് മണിക്ക് ശേഷം യാത്രാവിജയവും സ്ഥാനലാഭവും അംഗീകാരവും ലഭിക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി); ധനലാഭവും ബന്ധുസമാഗമവും ആരോഗ്യനില മെച്ചവും പ്രതീക്ഷിക്കാം. അംഗീകാരവും സന്തോഷകരമായ വാർത്തകളും ലഭിക്കാം. എന്നാൽ രാത്രി കഴിഞ്ഞാൽ കലഹങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്.











