11:15pm 03 June 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 4 വ്യാഴം
03/06/2026  05:42 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 4 വ്യാഴം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ചെലവ്, അലച്ചിൽ, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ ഒൻപത് മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത തെളിയും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ അനുഭവപ്പെടാം. ഒൻപത് മണിക്ക് ശേഷമുള്ള സമയം ഗുണദോഷ സമ്മിശ്രമായിരിക്കും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യവിജയവും യാത്രാവിജയവും പ്രതീക്ഷിക്കാം. എന്നാൽ പിന്നീട് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, ധനലാഭം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, സൽക്കാരയോഗം എന്നിവയ്ക്ക് സാധ്യത. ഉല്ലാസയാത്രകളും ആസ്വദിക്കാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തുടക്കത്തിൽ അഭിപ്രായവ്യത്യാസവും യാത്രാതടസ്സവും ഉണ്ടാകാം. എന്നാൽ ഒൻപത് മണിക്ക് ശേഷം കാര്യവിജയവും സുഹൃദ്സമാഗമവും അനുകൂലമാകും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. യാത്രകളും കൂടിക്കാഴ്ചകളും ഫലം കാണാതെ പോകാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ധനയോഗവും ബിസിനസ് നേട്ടങ്ങളും പ്രവർത്തനവിജയവും ലഭിക്കും. എന്നാൽ ഒൻപത് മണിക്ക് ശേഷം ചില തടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ദിവസാരംഭത്തിൽ കലഹസാധ്യതയും ശത്രുശല്യവും ഉണ്ടാകാം. പിന്നീട് സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സാമ്പത്തിക നേട്ടങ്ങളും ആരോഗ്യലാഭവും പ്രതീക്ഷിക്കാം. എന്നാൽ ഒൻപത് മണിക്ക് ശേഷം മനഃപ്രയാസവും കലഹസാധ്യതയും വർധിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): തുടക്കത്തിൽ കാര്യപരാജയവും മാനസിക സമ്മർദവും ഉണ്ടാകാം. പിന്നീട് ആരോഗ്യവും കാര്യവിജയവും അനുകൂലമാകും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ബന്ധുക്കളുമായുള്ള സമാഗമവും യാത്രാവിജയവും ലഭിക്കും. എന്നാൽ ഒൻപത് മണിക്ക് ശേഷം ചെലവും ധനതടസ്സവും വർധിക്കാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): മത്സരങ്ങളിലും പരീക്ഷകളിലും വിജയസാധ്യത. ധനയോഗവും സൽക്കാരയോഗവും അനുകൂലമാണ്. കുടിശ്ശികയായി ലഭിക്കാനുള്ള പണം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.