
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം നേടാൻ സാധ്യത. മത്സരങ്ങളിൽ അനുകൂലഫലം ലഭിക്കും. അംഗീകാരം, ആരോഗ്യലാഭം, സ്ഥാനക്കയറ്റം, ഇഷ്ടപ്പെട്ട സ്ഥലത്തേക്കുള്ള സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏറെ നാളായി മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലമാകാനും സാധ്യത.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ കാര്യങ്ങളിൽ ചില തടസ്സങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ശരീരസുഖക്കുറവും ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കാര്യങ്ങളിൽ പുരോഗതിയും മത്സരവിജയവും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ തടസ്സം, മാനസിക സമ്മർദ്ദം, ചെറിയ അപകടഭീതി, കലഹസാധ്യത എന്നിവ കാണുന്നു. ഉച്ചയ്ക്ക് ശേഷം ഗുണദോഷങ്ങൾ കലർന്ന ദിനമായിരിക്കും.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): രാവിലെ കാര്യവിജയവും സുഹൃത്തുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചയും ഉണ്ടാകാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ശ്രദ്ധ ആവശ്യമാണ്. അപകടഭീതി, നഷ്ടസാധ്യത, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): വിജയകരമായ ദിനം. ശത്രുക്കളുടെ ശല്യം കുറയും. അംഗീകാരം, സാമ്പത്തിക നേട്ടം, ആരോഗ്യലാഭം, ബന്ധുക്കളുമായി ഒത്തുചേരൽ എന്നിവയ്ക്കും സാധ്യത.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): രാവിലെ കാര്യങ്ങളിൽ മന്ദഗതിയും യാത്രാതടസ്സവും അനുഭവപ്പെടാം. ആരോഗ്യപരമായി ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് ശേഷം കാര്യവിജയവും അംഗീകാരവും ലഭിക്കും.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യപരാജയം, തർക്കങ്ങൾ, ആഗ്രഹഭംഗം എന്നിവയ്ക്ക് സാധ്യത. വാഹനയാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ, അതീവ ജാഗ്രത പാലിക്കുക.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രാവിലെ വിജയവും സന്തോഷകരമായ അനുഭവങ്ങളും ഉണ്ടാകും. അംഗീകാരവും സ്ഥാനലാഭവും പ്രതീക്ഷിക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം മനഃപ്രയാസം, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ അലട്ടാൻ സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): രാവിലെ നഷ്ടസാധ്യതയും കലഹവും ഇച്ഛാഭംഗവും ഉണ്ടാകാം. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്ഥിതി മെച്ചപ്പെടും. കാര്യവിജയം, സ്ഥാനലാഭം, നിയമപരമായ നേട്ടങ്ങൾ, ആരോഗ്യലാഭം എന്നിവ പ്രതീക്ഷിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): രാവിലെ ഉത്സാഹവും ആരോഗ്യവും വർധിക്കും. ഇഷ്ടഭക്ഷണസമൃദ്ധിയും സന്തോഷവും ലഭിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം തർക്കങ്ങൾ, അഭിമാനക്ഷതം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യതയുണ്ട്.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): അലച്ചിലും ചെലവും യാത്രാതടസ്സവും മാനസിക വിഷമതയും അനുഭവപ്പെടാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങളിൽ പുരോഗതിയും നിയമപരമായ അനുകൂലഫലങ്ങളും ലഭിക്കാൻ സാധ്യത.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): രാവിലെ സന്തോഷകരമായ ദിനം. ബന്ധുക്കളുമായി കൂടിക്കാഴ്ചയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം പാഴ്ചെലവും നിയമകാര്യങ്ങളിൽ തിരിച്ചടിയും സംഭവിക്കാനിടയുണ്ട്.










