
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടുകയും ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. മത്സരങ്ങളിൽ വിജയസാധ്യതയുണ്ട്. നഷ്ടപ്പെട്ടതോ കുടിശ്ശികയായതോ ആയ പണം തിരിച്ചുകിട്ടാൻ സാധ്യത.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ അനുകൂല ഫലങ്ങൾ ലഭിക്കും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരങ്ങളും സന്തോഷം പകരും. യാത്രകൾ വിജയകരമാകാൻ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം പൊതുവേ സന്തോഷകരമായിരിക്കും.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ചില കാര്യങ്ങളിൽ തടസ്സങ്ങളും കാലതാമസവും നേരിടാം. അഭിപ്രായഭിന്നതകളും മാനസിക സമ്മർദ്ദവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളിൽ ശ്രദ്ധ വേണം. ചില പദ്ധതികൾ ഭാഗികമായി മാത്രം വിജയിച്ചേക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവുകളും അലച്ചിലുകളും വർധിക്കാൻ സാധ്യതയുണ്ട്. ചെറിയ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): നേട്ടങ്ങളുടെ ദിനമാണ്. ജോലികളിൽ വിജയം, അംഗീകാരം, സാമ്പത്തിക പുരോഗതി എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ കൂടിക്കാഴ്ചകൾ നടക്കും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും പരീക്ഷകളിലും മികച്ച ഫലം ലഭിക്കാം. പുതിയ പഠനാവസരങ്ങളോ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങളോ വിജയകരമാകും. ആരോഗ്യം പൊതുവേ അനുകൂലമായിരിക്കും.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ചില കാര്യങ്ങളിൽ നിരാശയും പരാജയസാധ്യതയും കാണുന്നു. ശത്രുശല്യവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്. അടുത്ത ബന്ധങ്ങളിൽ അകൽച്ച അനുഭവപ്പെടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി വൈകാം. യാത്രകൾ തടസ്സപ്പെടാനും വായ്പ സംബന്ധിച്ച ശ്രമങ്ങൾ ഫലം കാണാതിരിക്കാനും സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അംഗീകാരവും വിജയവും ലഭിക്കുന്ന ദിനമാണ്. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരങ്ങളും സന്തോഷം നൽകും. വിനോദയാത്രകൾക്കും ഉല്ലാസ പരിപാടികൾക്കും അവസരം ലഭിച്ചേക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മാനസിക സമ്മർദ്ദവും നിരാശയും വർധിക്കാൻ സാധ്യതയുണ്ട്. യാത്രകൾ മുടങ്ങുകയോ വൈകുകയോ ചെയ്യാം. ചെലവുകൾ നിയന്ത്രണവിധേയമാക്കുന്നത് നല്ലതാണ്. ചില അനുഭവങ്ങൾ വിഷമമുണ്ടാക്കിയേക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടം പ്രതീക്ഷിക്കാം. ശത്രുക്കളുടെ സ്വാധീനം കുറയും. പുതിയ അവസരങ്ങളും സാധ്യതകളും മുന്നിലെത്തും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): മാനസിക അസ്വസ്ഥതയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രകൾ തടസ്സപ്പെടാം. സുഹൃത്തുക്കളുമായോ അടുത്തവരുമായോ അകൽച്ച അനുഭവപ്പെടാൻ ഇടയുണ്ട്. പ്രധാന തീരുമാനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.










