11:08pm 04 July 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂലൈ 5 ഞായർ
04/07/2026  08:07 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂലൈ 5 ഞായർ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ശത്രുക്ഷയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. 


മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം ഇവ കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. 

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം, ശത്രുക്ഷയം ഇവ കാണുന്നു. കോടതിവിധികൾ അനുകൂലമാകാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. 

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനലാഭം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. 

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ബിസിനസിൽ ലാഭം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. 

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ്, പരീക്ഷാപരാജയം ഇവ കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ പരാജയപ്പെടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.