
മേടം: അനുകൂല ഫലങ്ങൾ കൂടുതലായിരിക്കും. തൊഴിൽ-വ്യവസായ രംഗത്ത് വിജയസാധ്യത. സാമ്പത്തിക നേട്ടം ലഭിക്കാനും കുടിശ്ശിക തുക തിരിച്ചുകിട്ടാനും സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാകും.
ഇടവം: ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി വൈകിയേക്കാം. അഭിപ്രായഭിന്നതകളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇരുചക്ര വാഹന യാത്രകളിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
മിഥുനം: പദ്ധതികൾ നടപ്പാക്കുന്നതിൽ തടസ്സങ്ങൾ നേരിടാം. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. പ്രധാന തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കാതിരിക്കുന്നതാണ് നല്ലത്.
കർക്കടകം: അനുകൂല സാഹചര്യങ്ങൾ രൂപപ്പെടും. മത്സരങ്ങളിൽ വിജയത്തിനും തൊഴിൽരംഗത്ത് അംഗീകാരത്തിനും സാധ്യതയുണ്ട്. ബിസിനസിൽ പുതിയ അവസരങ്ങൾ തുറന്നുകിട്ടാം.
ചിങ്ങം: പ്രതീക്ഷിച്ച ഫലങ്ങൾ വൈകിയെത്താൻ സാധ്യതയുണ്ട്. ചില കൂടിക്കാഴ്ചകൾ നിരാശപ്പെടുത്താം. മനഃസംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഗുണം ചെയ്യും.
കന്നി: ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. മത്സരങ്ങളിലും പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. അംഗീകാരവും നേട്ടവും പ്രതീക്ഷിക്കാം.
തുലാം: അനാവശ്യ തർക്കങ്ങളും യാത്രകളിലെ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക. വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. ക്ഷമയോടെ മുന്നോട്ട് പോകുക.
വൃശ്ചികം: തൊഴിൽ, സാമ്പത്തികം, യാത്ര എന്നിവയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ലഭിക്കാനുള്ള പണം തിരികെ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
ധനു: മത്സരവിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുള്ള ദിനം. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും.
മകരം: യാത്രകളിലും ഔദ്യോഗിക കാര്യങ്ങളിലും ചില തടസ്സങ്ങൾ നേരിടാം. ചെലവുകൾ വർധിക്കാനും മാനസിക സമ്മർദം അനുഭവപ്പെടാനും സാധ്യതയുണ്ട്. പ്രധാന തീരുമാനങ്ങൾ മാറ്റിവയ്ക്കുന്നത് നല്ലതാണ്.
കുംഭം: സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ വേണം. ശത്രുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചെറിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.
മീനം: ശുഭഫലങ്ങൾ കൂടുതലാണ്. തൊഴിൽരംഗത്ത് അംഗീകാരവും വിജയവും നേടാം. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹങ്ങൾ സഫലമാകാനും കുടുംബാന്തരീക്ഷം സന്തോഷകരമാകാനും സാധ്യതയുണ്ട്.










