
മേടം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യങ്ങളിൽ തടസ്സവും പരാജയസാധ്യതയും നേരിടാം. അഭിമാനക്ഷതം, മാനസിക പ്രയാസം, മേലധികാരികളുടെ വിമർശനം എന്നിവ ഉണ്ടാകാം. രാത്രി 8ന് ശേഷം സാഹചര്യം അനുകൂലമായി മാറി കാര്യവിജയത്തിനും പരീക്ഷാവിജയത്തിനും അംഗീകാരത്തിനും സാധ്യത തെളിയും.
ഇടവം: കാര്യവിജയം, സൽക്കാരയോഗം, സമ്മാനലാഭം, ആരോഗ്യനില മെച്ചപ്പെടൽ എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. എന്നാൽ രാത്രി 8ന് ശേഷം കാര്യങ്ങളിൽ തടസ്സം, ഇച്ഛാഭംഗം, പരീക്ഷാപരാജയ സാധ്യത, മാനസിക വിഷമം എന്നിവ അനുഭവപ്പെടാം.
മിഥുനം: യാത്രകളിലും ജോലികളിലും പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം. രാത്രി 8ന് ശേഷം കാര്യങ്ങൾ അനുകൂലമായി മാറി ഉത്സാഹവും വിജയവും ആരോഗ്യലാഭവും കൈവരും.
കർക്കടകം: കാര്യവിജയത്തിനും അംഗീകാരത്തിനും ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. എന്നാൽ രാത്രി 8ന് ശേഷം ചെലവുകൾ വർധിക്കാനും ആരോഗ്യപ്രശ്നങ്ങൾ, ധനതടസ്സം, മാനസിക അസ്വസ്ഥത എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
ചിങ്ങം: ജോലികളിലും മത്സരങ്ങളിലും നേട്ടം കൈവരിക്കാം. അംഗീകാരവും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. ലഭിക്കാനുള്ള കുടിശ്ശിക തുകയും തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.
കന്നി: കാര്യങ്ങളിൽ കാലതാമസവും ഉദരസംബന്ധമായ അസ്വസ്ഥതയും യാത്രാതടസ്സവും അനുഭവപ്പെടാം. രാത്രി 8ന് ശേഷം കാര്യവിജയത്തിനും അംഗീകാരത്തിനും അനുകൂല സമയം ആരംഭിക്കും.
തുലാം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തിരിച്ചടി നേരിടാം. ആരോഗ്യകാര്യങ്ങളിലും അപകടസാധ്യതയിലും ജാഗ്രത പാലിക്കണം. രാത്രി 8ന് ശേഷം ഗുണദോഷങ്ങൾ ഇടകലർന്ന അനുഭവങ്ങളായിരിക്കും.
വൃശ്ചികം: സുഹൃത്തുക്കളുടെ പിന്തുണയും യാത്രാവിജയവും ആരോഗ്യലാഭവും പ്രതീക്ഷിക്കാം. രാത്രി 8ന് ശേഷം നഷ്ടസാധ്യത, പരീക്ഷാപരാജയം, മാനസിക സമ്മർദം എന്നിവ ഉണ്ടാകാം.
ധനു: തൊഴിൽ, നിയമകാര്യങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന ദിവസമാണ്.
മകരം: കാര്യങ്ങളിൽ തടസ്സവും ആരോഗ്യപ്രശ്നങ്ങളും യാത്രാക്ലേശവും അനുഭവപ്പെടാം. രാത്രി 8ന് ശേഷം വിജയവും അംഗീകാരവും സുഹൃത്തുക്കളുമായുള്ള സമാഗമവും സന്തോഷം പകരും.
കുംഭം: അഭിപ്രായവ്യത്യാസം, ശത്രുശല്യം, മാനസിക അസ്വസ്ഥത എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ബന്ധങ്ങളിൽ അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കണം.
മീനം: ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യവിജയവും അംഗീകാരവും പ്രതീക്ഷിക്കാം. രാത്രി 8ന് ശേഷം പ്രവർത്തനങ്ങളിൽ തടസ്സം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സം, മാനസിക പ്രയാസം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്.










