05:00am 24 May 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 24 ഞായർ
23/05/2026  07:50 PM IST
NILA
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 24 ഞായർ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആഗ്രഹങ്ങൾ പൂവണിയാതെ പോകാനും അഭിപ്രായഭിന്നതകൾ ഉണ്ടാകാനും ഇടയുണ്ട്. വാഹനയാത്രകളിൽ ജാഗ്രത വേണം. ഇരുചക്രവാഹന യാത്രകൾ പൊതുവേ അനുകൂലമായിരിക്കും.

ഇടവം (കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ കാലതാമസം, യാത്രകളിൽ തടസ്സം, അനാവശ്യ ചെലവുകൾ എന്നിവ അനുഭവപ്പെടാം. പഠന-പരീക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ ഫലപ്രദമാകാതിരിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മൂന്ന് പാദങ്ങൾ): കാര്യങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യനില മെച്ചപ്പെടുകയും ശത്രുക്കളുടെ സ്വാധീനം കുറയുകയും ചെയ്യും. യാത്രകളും അനുകൂല ഫലങ്ങൾ നൽകും.

കർക്കടകം (പുണർതം അവസാന പാദം, പൂയം, ആയില്യം): സാമ്പത്തിക കാര്യങ്ങളിൽ ചില പ്രതിസന്ധികൾ നേരിടാം. ആഗ്രഹങ്ങൾ വൈകിപ്പോകാനും കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യത. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകണമെന്നില്ല.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യപാദം): മത്സരങ്ങളിലും ജോലിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ആഘോഷപരമായ അവസരങ്ങളും സന്തോഷം നൽകും. വിനോദയാത്രകൾക്ക് സാധ്യതയുണ്ട്.

കന്നി (ഉത്രം അവസാന മൂന്ന് പാദങ്ങൾ, അത്തം, ചിത്തിര ആദ്യപകുതി): മാനസിക സമ്മർദവും പ്രവർത്തനപരമായ തടസ്സങ്ങളും അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിലും യാത്രകളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകൾ സൂക്ഷ്മതയോടെ നടത്തുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്ന് പാദങ്ങൾ): പുതിയ അവസരങ്ങൾ ജീവിതത്തിലേക്ക് കടന്നുവരാം. തൊഴിൽ, ബിസിനസ് മേഖലകളിൽ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികം (വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട): തൊഴിൽ മേഖലയിൽ പുരോഗതിയും അംഗീകാരവും ലഭിക്കും. സ്ഥാനക്കയറ്റത്തിനും പുതിയ തൊഴിൽ അവസരങ്ങൾക്കും സാധ്യതയുണ്ട്. ജോലിക്കായുള്ള ശ്രമങ്ങൾ ഫലം കാണും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം): ധനകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ചില കാര്യങ്ങളിൽ നിരാശയും ശത്രുക്കളുടെ ഇടപെടലും ഉണ്ടാകാം. ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ജാഗ്രത പാലിക്കുക.

മകരം (ഉത്രാടം അവസാന മൂന്ന് പാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും നഷ്ടസാധ്യതകളും കാണുന്നു. ഉത്സാഹക്കുറവും പ്രവർത്തനമന്ദ്യവും അനുഭവപ്പെടാം. പ്രധാന തീരുമാനങ്ങൾ ആലോചിച്ച് എടുക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് പാദങ്ങൾ): സാമ്പത്തിക നേട്ടങ്ങളും അംഗീകാരവും ലഭിക്കും. കുടിശ്ശികയായി ലഭിക്കാനുള്ള തുക തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ കുറയും.

മീനം (പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ആരോഗ്യം, തൊഴിൽ മേഖലയിൽ നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിലും തൊഴിലന്വേഷണങ്ങളിലും അനുകൂല ഫലങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.