
മേടം: കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാൻ സാധ്യത കുറവാണ്. നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവ ഉണ്ടായേക്കാം. ജോലികളിൽ മന്ദത അനുഭവപ്പെടാം. വൈകിട്ട് 3ന് ശേഷം ഫലം സമ്മിശ്രമായിരിക്കും.
ഇടവം: വിജയവും നേട്ടവും പ്രതീക്ഷിക്കാം. മത്സരങ്ങളിൽ മുന്നിലെത്താനും ഇഷ്ടഭക്ഷണസമൃദ്ധി ഉണ്ടാകാനും സാധ്യത. ശത്രുക്കളെ മറികടക്കാനും സാധിക്കും. എന്നാൽ വൈകിട്ട് 3ന് ശേഷം കാര്യങ്ങൾ പ്രതികൂലമാകാം. അപകടഭീതി, നഷ്ടം, മനഃപ്രയാസം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത.
മിഥുനം: അനുകൂല ദിവസമാണ്. കാര്യവിജയം, ബിസിനസ് ലാഭം, അംഗീകാരം, മത്സരവിജയം, ധനലാഭം എന്നിവയ്ക്ക് സാധ്യത. ആരോഗ്യനിലയും മെച്ചപ്പെടാം. കാർഷിക മേഖലയിലുള്ളവർക്കും നേട്ടമുണ്ടാകാം.
കർക്കടകം: ആദ്യഘട്ടത്തിൽ കാര്യതടസ്സങ്ങളും മനഃപ്രയാസവും അനുഭവപ്പെടാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരാനും യാത്രകളിൽ തടസ്സമുണ്ടാകാനും സാധ്യത. വൈകിട്ട് 3ന് ശേഷം കാര്യങ്ങൾ അനുകൂലമാകും. അംഗീകാരവും വിജയവും ലഭിക്കാം.
ചിങ്ങം: കാര്യപരാജയത്തിനും ധനതടസ്സത്തിനും സാധ്യത. മനഃപ്രയാസവും ഇച്ഛാഭംഗവും ഉണ്ടാകാം. അപ്രതീക്ഷിത തടസ്സങ്ങൾ നേരിടുന്നതിനാൽ പ്രധാന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
കന്നി: ജാഗ്രത ആവശ്യമായ ദിവസമാണ്. കാര്യപരാജയം, സാമ്പത്തിക തടസ്സം, മനഃപ്രയാസം എന്നിവ ഉണ്ടായേക്കാം. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനിടയുണ്ട്.
തുലാം: നഷ്ടത്തിനും കലഹത്തിനും കാര്യപരാജയത്തിനും സാധ്യത. മാനസിക അസ്വസ്ഥതയും ഉണ്ടാകാം. എന്നാൽ വൈകിട്ട് 3ന് ശേഷം സ്ഥിതിഗതികൾ മാറും. സ്ഥാനലാഭവും അംഗീകാരവും കാര്യവിജയവും ലഭിക്കാം.
വൃശ്ചികം: ആദ്യപകുതി ഏറെ അനുകൂലമാണ്. മത്സരങ്ങളിലും മറ്റ് കാര്യങ്ങളിലും വിജയം നേടാം. അംഗീകാരവും ആരോഗ്യവും ഇഷ്ടഭക്ഷണസമൃദ്ധിയും ലഭിക്കും. വൈകിട്ട് 3ന് ശേഷം കലഹവും സാമ്പത്തിക നഷ്ടവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക.
ധനു: തുടക്കത്തിൽ കാര്യതടസ്സങ്ങളും മനഃപ്രയാസവും ഉണ്ടാകാം. കലഹസാധ്യതയും കാണുന്നു. വൈകിട്ട് 3ന് ശേഷം മികച്ച മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിയമവിജയം, അംഗീകാരം, ആരോഗ്യനേട്ടം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.
മകരം: തൊഴിൽരംഗത്ത് നേട്ടവും സാമ്പത്തിക ഗുണവും ലഭിക്കാം. കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനാകും. എന്നാൽ വൈകിട്ട് 3ന് ശേഷം ചെലവുകൾ വർധിക്കാനും യാത്രാതടസ്സവും അലച്ചിലും ഉണ്ടാകാനും സാധ്യത.
കുംഭം: വിജയസാധ്യതയുള്ള ദിനം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം എന്നിവ ലഭിക്കാം. അധികാരസ്ഥാനങ്ങളിൽ നിന്നുള്ള അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിക്കാം.
മീനം: ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം എന്നിവ ഉണ്ടായേക്കാം. ശത്രുശല്യവും ഇച്ഛാഭംഗവും സാധ്യത. വൈകിട്ട് 3ന് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. സുഹൃദ്സമാഗമം, സ്ഥാനക്കയറ്റം, തൊഴിൽലാഭം എന്നിവയ്ക്ക് സാധ്യത.










