
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ദിനാരംഭം അത്ര അനുകൂലമല്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. ജോലിസ്ഥലത്ത് ചില തടസങ്ങൾ നേരിടാമെങ്കിലും പിന്നീട് കാര്യങ്ങൾ മെച്ചപ്പെടും. സാമ്പത്തിക പ്രശ്നങ്ങൾ അലട്ടാം. ദാമ്പത്യജീവിതത്തിൽ ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യത. യാത്രാ പദ്ധതികൾക്ക് തുടക്കമിടാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ആത്മവിശ്വാസവും നേട്ടങ്ങളും നിറഞ്ഞ ദിനം. തൊഴിൽരംഗത്ത് മികച്ച പുരോഗതി കൈവരും. നിങ്ങളുടെ കഴിവുകൾ പുതിയ അവസരങ്ങളിലേക്ക് നയിക്കും. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ഗുണകരമാകും. കഠിനാധ്വാനത്തിന് അർഹിച്ച അംഗീകാരം ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4): നിശ്ചയദാർഢ്യവും പരിശ്രമവും ഫലം കാണും. സ്ഥാനക്കയറ്റത്തിനോ പുതിയ ജോലിക്കോ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് മേഖലയിൽ വളർച്ചയ്ക്കും പുതിയ പങ്കാളിത്തങ്ങൾക്കുമുള്ള അവസരങ്ങൾ തെളിയും. എന്നാൽ ബന്ധങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാം.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം): കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും കുടുംബകാര്യങ്ങളിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വരാം. കോപം നിയന്ത്രിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4): സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ഏറെ നാളായി കാണാൻ ആഗ്രഹിച്ച ആളുകളെ കണ്ടുമുട്ടാം. പൈതൃക സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തർക്കസാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2): ദാമ്പത്യബന്ധം കൂടുതൽ ശക്തമാകും. തൊഴിൽരംഗത്ത് വിജയം കൈവരും. ആരോഗ്യകാര്യങ്ങളിൽ അലംഭാവം പാടില്ല. കലാ-സംഗീത മേഖലകളിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കും അനുകൂല ദിനം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ വന്നേക്കാം. പങ്കാളിയുടെ പിന്തുണ ലഭിക്കും. തീർത്ഥാടന യാത്രകൾക്ക് സാധ്യത. കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിൽ ശ്രദ്ധ നൽകുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തിക സുരക്ഷയും കുടുംബപിന്തുണയും ലഭിക്കുന്ന ദിനം. തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരും. കുട്ടികളിൽ നിന്ന് സന്തോഷവാർത്ത ലഭിക്കാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. വൈകുന്നേരത്തോടെ ചില അസൗകര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4): ജോലിസ്ഥലത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം മെച്ചപ്പെടും. വിവാഹാലോചനകൾക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷകരമാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഗുണദോഷ സമ്മിശ്രമായ ദിനം. കുടുംബത്തോടൊപ്പം സന്തോഷകരമായ പരിപാടികളിൽ പങ്കെടുക്കും. സാമ്പത്തിക സമ്മർദം അനുഭവപ്പെടാം. ആത്മീയ കാര്യങ്ങളിലും തീർത്ഥാടന യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ദാമ്പത്യജീവിതത്തിൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ തുറന്ന ആശയവിനിമയം ആവശ്യമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): തിരക്കേറിയ ദിനം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാൻ അവസരം ലഭിക്കും. ഇഷ്ടഭക്ഷണവും സന്തോഷകരമായ നിമിഷങ്ങളും ആസ്വദിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബത്തിന്റെ സഹായത്തോടെ പരിഹരിക്കാനാകും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. കുടുംബത്തോടൊപ്പം യാത്രകൾ ആസൂത്രണം ചെയ്യാം. വിദേശയാത്ര സ്വപ്നം കാണുന്നവർക്ക് അനുകൂല സമയം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. പൈതൃക സ്വത്തോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽരംഗത്ത് മികച്ച പുരോഗതി കൈവരും.










