05:48pm 27 August 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം; 2026 ഓ​ഗസ്റ്റ് 28 വെള്ളി
27/08/2026  05:30 PM IST
 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം; 2026 ഓ​ഗസ്റ്റ് 28 വെള്ളി

മേടം: കാര്യങ്ങളിൽ വിജയം നേടാനും സാമ്പത്തിക നേട്ടത്തിനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അംഗീകാരത്തിനും അവസരമുണ്ടാകും. ആരോഗ്യം പൊതുവേ അനുകൂലം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാം.

ഇടവം: മത്സരങ്ങളിലും പരീക്ഷകളിലും വിജയസാധ്യത. ചെയ്യുന്ന കാര്യങ്ങളിൽ അംഗീകാരം ലഭിക്കും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ ഫലം കാണാൻ സാധ്യതയുണ്ട്.

മിഥുനം: കാര്യങ്ങളിൽ തടസ്സങ്ങളും മനഃപ്രയാസവും നേരിടേണ്ടിവരാം. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരാനും അനാവശ്യ ചെലവുകൾ വർധിക്കാനും സാധ്യത. യാത്രകളിലും മറ്റ് പ്രവർത്തനങ്ങളിലും ശ്രദ്ധ വേണം.

കർക്കടകം: കാര്യപരാജയത്തിനും നിരാശയ്ക്കും സാധ്യത. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടി നേരിടാം. ഉത്സാഹക്കുറവും പ്രവർത്തനമാന്ദ്യവും അനുഭവപ്പെടാം.

ചിങ്ങം: മത്സരരംഗത്ത് നേട്ടവും കാര്യവിജയവും പ്രതീക്ഷിക്കാം. തൊഴിൽ മേഖലയിൽ ലാഭവും സ്ഥാനക്കയറ്റത്തിനും സാധ്യത. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ ലഭിക്കാം.

കന്നി: കാര്യങ്ങളിൽ വിജയം, അംഗീകാരം, ആരോഗ്യം എന്നിവയ്ക്ക് സാധ്യത. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരങ്ങളും സന്തോഷം നൽകും. വിനോദയാത്രകൾക്കും സാധ്യതയുണ്ട്.

തുലാം: കാര്യങ്ങളിൽ തടസ്സങ്ങളും ഇച്ഛാഭംഗവും ഉണ്ടായേക്കാം. കലഹങ്ങൾക്കും അസ്വസ്ഥതയ്ക്കും സാധ്യത. അടുപ്പമുള്ള ചിലർ അകന്നുനിൽക്കാൻ ഇടയുണ്ട്.

വൃശ്ചികം: പ്രതീക്ഷിച്ച കാര്യങ്ങൾ പരാജയപ്പെടാം. യാത്രകൾ തടസ്സപ്പെടാനും ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാനും സാധ്യത. നിശ്ചയിച്ച കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കേണ്ടിവരാം.

ധനു: കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. തൊഴിൽ മേഖലയിൽ നേട്ടവും അംഗീകാരവും ലഭിക്കും. സ്ഥാനക്കയറ്റത്തിനും ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾക്കും സാധ്യത.

മകരം: കാര്യങ്ങളിൽ തടസ്സവും കലഹസാധ്യതയും കാണുന്നു. മാനസിക സമ്മർദവും നിരാശയും ഉണ്ടായേക്കാം. അപകടഭീതി നിലനിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക.

കുംഭം: കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. ഇഷ്ടഭക്ഷണങ്ങളും സൗകര്യങ്ങളും ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. കോടതിവ്യവഹാരങ്ങൾ അനുകൂലമാകാനും സാധ്യത.

മീനം: കാര്യപരാജയവും മനഃപ്രയാസവും അനുഭവപ്പെടാം. അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം. സാമ്പത്തിക തടസ്സങ്ങൾ നേരിടാനും വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടാനും സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img