07:47pm 30 April 2026
NEWS
27 ന​ക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 4 ഫെബ്രുവരി 2026
03/02/2026  07:14 PM IST
nila
27 ന​ക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 4 ഫെബ്രുവരി 2026

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ ഭാഗം): ഇന്നത്തെ ദിവസം ചില പരീക്ഷണങ്ങൾ നേരിടേണ്ടി വരാം. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടുകയും ശരീരസുഖക്കുറവ്, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യത. യാത്രകളിൽ വൈകലുകളും അപ്രതീക്ഷിത തടസ്സങ്ങളും നേരിടാം. ബിസിനസ് രംഗത്ത് തീരുമാനങ്ങൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം. വിശ്വസിച്ചിരുന്ന ചിലരിൽ നിന്ന് അകലം അനുഭവപ്പെടാൻ ഇടയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യ പകുതി): ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ മുന്നേറാതിരിക്കാൻ സാധ്യതയുള്ള ദിനം. മാനസിക സമ്മർദവും ഇച്ഛാഭംഗവും അനുഭവപ്പെടാം. കുടുംബത്തിലും ജോലിയിലും ചെറിയ തർക്കങ്ങൾ ഉണ്ടാകാം. ആരോഗ്യപരമായി ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം. എങ്കിലും ചില കാര്യങ്ങളിൽ ഭാഗിക വിജയങ്ങൾ ലഭിച്ചേക്കും.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം): അനുകൂല ഫലങ്ങൾ നൽകുന്ന ദിനം. ആസൂത്രണം ചെയ്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. സാമൂഹിക അംഗീകാരവും മാനസിക സന്തോഷവും വർധിക്കും. ആരോഗ്യം മെച്ചപ്പെടും. ഇഷ്ടഭക്ഷണങ്ങളും സൽക്കാരങ്ങളും സന്തോഷം നൽകും. ശത്രുക്കളെ മറികടക്കാനും നല്ല അവസരമുണ്ട്.

കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം): ജാഗ്രത ആവശ്യമായ ദിവസം. പ്രവർത്തനങ്ങളിൽ പരാജയവും ധനകാര്യങ്ങളിൽ തടസ്സവും ഉണ്ടാകാം. ശത്രുക്കളുടെ ഇടപെടൽ വർധിക്കാനിടയുണ്ട്. അഭിപ്രായവ്യത്യാസങ്ങളും മാനസിക സംഘർഷവും അനുഭവപ്പെടാം. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം): വിജയകരമായ ദിനം. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും നേട്ടം കൈവരിക്കാം. ആരോഗ്യനില മെച്ചപ്പെടും. ധനലാഭത്തിനും ബന്ധുക്കളുമായി കൂടിച്ചേരുന്നതിനും യോഗമുണ്ട്. സാമൂഹിക ജീവിതത്തിൽ സന്തോഷം വർധിക്കും.

കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യ പകുതി): മനസ്സിന് അസ്ഥിരത അനുഭവപ്പെടാം. ആഗ്രഹങ്ങൾ പൂർണമായി നിറവേറ്റപ്പെടാതിരിക്കാം. ചെറിയ അപകട സാധ്യതകൾ ഉള്ളതിനാൽ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകൾ പരമാവധി ഒഴിവാക്കുക. അഭിമാനവുമായി ബന്ധപ്പെട്ട വിഷമങ്ങൾ ഉണ്ടാകാം.

തുലാം (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ ഭാഗം): സന്തുലിതവും അനുകൂലവുമായ ദിനം. നിയമപരമായ കാര്യങ്ങളിലും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. ആരോഗ്യം നല്ലതായിരിക്കും. യാത്രകൾ ഗുണകരമാകുകയും ശത്രുക്കളുടെ ശക്തി കുറഞ്ഞുവരികയും ചെയ്യും.

വൃശ്ചികം (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട): പ്രതീക്ഷകൾ നിറവേറ്റുന്ന ദിവസം. പരീക്ഷകൾ, അഭിമുഖങ്ങൾ, കോടതി വ്യവഹാരങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ ഉണ്ടാകാം. അംഗീകാരവും മാനസിക ആത്മവിശ്വാസവും വർധിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ ഭാഗം): കാര്യങ്ങളിൽ വൈകലും തടസ്സങ്ങളും ഉണ്ടാകാൻ സാധ്യത. ധനകാര്യങ്ങളിലും യാത്രകളിലും പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരിക്കാം. ശരീരസുഖക്കുറവും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ക്ഷമയോടെ മുന്നോട്ട് പോകേണ്ട സമയമാണ്. ചില കാര്യങ്ങൾ ഭാഗികമായി മാത്രം ഫലപ്രദമാകും.

മകരം (ഉത്രാടം അവസാന മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി): അലച്ചിലും ചെലവും കൂടുന്ന ദിനം. ചെറിയ തർക്കങ്ങളും ഇച്ഛാഭംഗവും അനുഭവപ്പെടാം. പ്രധാന തീരുമാനങ്ങൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം): സന്തോഷകരമായ ദിനം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയം കൈവരിക്കാം. യാത്രകൾ ഗുണകരമാകും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): വളരെ അനുകൂലമായ ദിനം. തൊഴിൽ രംഗത്ത് നേട്ടവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ശക്തമാണ്. വരുമാന മാർഗങ്ങൾ വികസിക്കും. ആരോഗ്യവും മനസാന്ത്വാനവും അനുഭവപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img