
മേടം: ദിവസം മുഴുവൻ അനുകൂലം. ജോലി–കാര്യങ്ങളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, ആരോഗ്യപുരോഗതി എന്നിവ പ്രതീക്ഷിക്കാം. നീണ്ടനാളായി കാത്തിരുന്ന ആഗ്രഹങ്ങൾ നടപ്പാകാൻ സാധ്യതയുണ്ട്.
ഇടവം: ദിവസാരംഭത്തിൽ കാര്യങ്ങളിൽ പരാജയവും മാനസിക സമ്മർദ്ദവും ഉണ്ടാകാം. ആരോഗ്യത്തിൽ പ്രത്യേകിച്ച് ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം. എന്നാൽ വൈകുന്നേരം ഏഴുമണിക്ക് ശേഷം സ്ഥിതിഗതികൾ മാറി കാര്യവിജയവും സ്ഥാനലാഭവും പ്രതീക്ഷിക്കാം.
മിഥുനം: രാവിലെ സമയം നേട്ടങ്ങൾ നൽകും. ധനലാഭവും ബന്ധുസമാഗമവും സന്തോഷകരമാകും. എന്നാൽ വൈകുന്നേരത്തിനു ശേഷം പരീക്ഷകളിലും വ്യക്തിപരമായ കാര്യങ്ങളിലും നിരാശയും കലഹവും അനുഭവപ്പെടാൻ സാധ്യത.
കർക്കടകം: ദിവസത്തിന്റെ ആദ്യ പകുതിയിൽ തടസ്സങ്ങളും ശത്രുശല്യങ്ങളും അനുഭവപ്പെടാം. ശരീരസൗഖ്യത്തിലും പരീക്ഷകളിലും സൂക്ഷ്മത ആവശ്യമാണ്. വൈകുന്നേരത്തിനു ശേഷം കാര്യങ്ങൾ അനുകൂലമായി മാറും; ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം: സന്തോഷകരമായ ദിനം. കാര്യങ്ങളിൽ വിജയം, അംഗീകാരം, സാമ്പത്തിക നേട്ടം എന്നിവ ലഭിക്കും. ബന്ധുക്കളുമായി സമയം ചെലവഴിക്കാനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും.
കന്നി: പരീക്ഷകളിലും മത്സരങ്ങളിലും വിജയം. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കാൻ സാധ്യത. പ്രയത്‌നങ്ങൾക്ക് അംഗീകാരം ലഭിക്കുന്ന ദിനം.
തുലാം: രാവിലെ സമയം മാനസിക സമ്മർദ്ദവും കലഹവും ഉണ്ടാക്കാം. എന്നാൽ വൈകുന്നേരത്തിനു ശേഷം കാര്യങ്ങൾ കൈവശം വരുകയും അനുകൂല സ്ഥലംമാറ്റ സാധ്യതകൾ തുറക്കുകയും ചെയ്യും.
വൃശ്ചികം: കാര്യതടസ്സങ്ങളും യാത്രാ ബുദ്ധിമുട്ടുകളും നേരിടാം. ആരോഗ്യത്തിൽ അസ്വസ്ഥത ഉണ്ടാകാൻ സാധ്യത. വൈകുന്നേരത്തിനു ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.
ധനു: ദിവസാരംഭം സന്തോഷകരം. ആരോഗ്യം, സൽക്കാരയോഗം, അംഗീകാരം എന്നിവ ലഭിക്കും. എന്നാൽ വൈകുന്നേരത്തിനു ശേഷം സാമ്പത്തിക നഷ്ടവും അപകടഭീതിയും മാനസിക സമ്മർദ്ദവും ഉണ്ടാകാൻ സാധ്യത.
മകരം: നേട്ടങ്ങളുടെ ദിനം. സ്ഥാനക്കയറ്റവും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാം. ഉപയോഗസാധനലാഭവും മത്സരവിജയവും കൈവരും.
കുംഭം: ദിവസം പൊതുവെ പ്രതികൂലം. സാമ്പത്തിക തടസ്സങ്ങളും യാത്രാ വൈകല്യങ്ങളും ഉണ്ടാകാം. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ ജാഗ്രത വേണം.
മീനം; സന്തോഷവും നേട്ടവും നൽകുന്ന ദിനം. ധനലാഭം, മത്സരവിജയം, ബന്ധുസമാഗമം എന്നിവ അനുകൂലം. വേണ്ടപ്പെട്ടവരോടൊപ്പമുള്ള സമയം മനസ്സിന് ആശ്വാസം നൽകും.











