
മേടം
പ്രതീക്ഷിച്ച കാര്യങ്ങളിൽ താമസം നേരിടാം. മനസ്സിൽ അസ്വസ്ഥതയും ചുറ്റുപാടുകളിൽ നിന്ന് സംഘർഷവും ഉണ്ടാകാൻ സാധ്യത. യാത്രകളും തീരുമാനങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യണം. അടുത്തവരിൽ നിന്ന് അകലം അനുഭവപ്പെടാം.
ഇടവം
വിജയസൂചനകൾ ശക്തമാണ്. പരിശ്രമങ്ങൾ ഫലം കാണും. അംഗീകാരവും മാനസികസന്തോഷവും ലഭിക്കും. സൗഹൃദസമാഗമങ്ങളും വിനോദയാത്രകളും ദിനത്തെ ഉല്ലാസകരമാക്കും.
മിഥുനം
കാര്യങ്ങളിൽ അനുകൂലത വർധിക്കും. സാമ്പത്തിക നേട്ടവും ഇഷ്ടാനുഭവങ്ങളും ലഭിക്കും. പഴയ ആഗ്രഹങ്ങൾ നടപ്പാകാൻ വഴിതെളിയും.
കർക്കടകം
ആരോഗ്യത്തിലും മനോനിലയിലും അല്പം ഇടിവ് തോന്നാം. പ്രവർത്തനങ്ങളിൽ മന്ദത ഉണ്ടാകും. സഹനവും വിശ്രമവും ആവശ്യമുള്ള ദിനം. ചില കാര്യങ്ങളിൽ ഭാഗിക വിജയം ലഭിക്കും.
ചിങ്ങം
പ്രതിബന്ധങ്ങളും അഭിപ്രായവ്യത്യാസങ്ങളും നേരിടേണ്ടി വരാം. അഹങ്കാരം വിട്ട് പെരുമാറുക. അപകടസാധ്യത ഉള്ളതിനാൽ യാത്രകളിൽ പ്രത്യേകം ജാഗ്രത പാലിക്കുക.
കന്നി
നേട്ടവും അംഗീകാരവും കൈവരിക്കുന്ന ദിനം. ധനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ബന്ധുസമാഗമങ്ങൾ സന്തോഷം നൽകും. മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം.
തുലാം
ഉത്സാഹവും ആത്മവിശ്വാസവും നിറഞ്ഞ ദിവസം. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. പ്രവർത്തനങ്ങളിൽ വിജയം ഉറപ്പാണ്. സാമ്പത്തിക കാര്യങ്ങളും അനുകൂലമാകും.
വൃശ്ചികം
മനസ്സിന് സമ്മർദ്ദം അനുഭവപ്പെടാം. ചിലരുമായി അഭിപ്രായഭേദം ഉണ്ടാകാൻ സാധ്യത. ശരീരസുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കണം. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
ധനു
ചില ശ്രമങ്ങൾ ഫലം കാണാതെ പോകാം. ചെലവുകളും അലച്ചിലും വർധിക്കും. ധനകാര്യ തീരുമാനങ്ങൾ മാറ്റിവെക്കുന്നതാണ് ഉചിതം. യാത്രകളിൽ തടസ്സം ഉണ്ടാകാം.
മകരം
വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ മുന്നേറ്റം ഉണ്ടാകും. പരീക്ഷാഫലങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും സന്തോഷം നൽകും. പുതിയ പഠനവഴികൾ തുറക്കും.
കുംഭം
ബിസിനസിൽ സൂക്ഷ്മത ആവശ്യമുണ്ട്. അനാവശ്യ തർക്കങ്ങളും അപകടസാധ്യതകളും ഒഴിവാക്കുക. യാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ, ജാഗ്രത അനിവാര്യമാണ്.
മീനം
വിജയവും നേട്ടവും നിറഞ്ഞ ദിനം. തൊഴിൽ സംബന്ധമായ ശ്രമങ്ങൾ ഫലം കാണും. സുഹൃദ്ബന്ധങ്ങളും സാമൂഹിക ഇടപെടലുകളും സന്തോഷം നൽകും.











