
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയസാധ്യത കൂടുതലാണ്. മത്സരങ്ങളിൽ നേട്ടം കൈവരിക്കാം. സാമ്പത്തികമായി മെച്ചപ്പെടും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾക്കും ഇഷ്ടഭക്ഷണസമൃദ്ധിക്കും സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ഉത്സാഹവും പ്രവർത്തനക്ഷമതയും ഉയരും. പരീക്ഷകളിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം നേടാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ അനുകൂലമായിരിക്കും.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും നിരാശകളും ഉണ്ടാകാം. ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. അടുത്തവരിൽ നിന്ന് അകലം അനുഭവപ്പെടാൻ സാധ്യത.
കർക്കടകം (പുണർതം അവസാനഭാഗം, പൂയം, ആയില്യം): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും കലഹ സാധ്യതയും കാണുന്നു. മാനസിക സമ്മർദ്ദം കൂടാം. ആരോഗ്യപരമായ ജാഗ്രത ആവശ്യമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യഭാഗം): കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്കും തൊഴിൽ അവസരങ്ങൾക്കുമായി നല്ല സമയം. അംഗീകാരവും നേട്ടങ്ങളും ലഭിക്കും.
കന്നി (ഉത്രം അവസാനഭാഗം, അത്തം, ചിത്തിര ആദ്യപകുതി): നിയമപരവും വിദ്യാഭ്യാസപരവുമായി മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യവും നിലനിൽക്കും. പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ വൈകല്യവും നിരാശയും ഉണ്ടാകാം. ചെലവുകൾ കൂടാൻ സാധ്യത. മാനസിക സമ്മർദ്ദം അനുഭവപ്പെടാം.
വൃശ്ചികം (വിശാഖം അവസാനഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടിവരും. യാത്രകളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗം): കാര്യവിജയം ഉറപ്പുള്ള സമയമാണ്. തൊഴിൽ രംഗത്ത് നേട്ടങ്ങളും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെട്ടിരിക്കും.
മകരം (ഉത്രാടം അവസാനഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും നിയമകാര്യങ്ങളിൽ പ്രതിസന്ധിയും ഉണ്ടാകാം. യാത്രകളും കൂടിക്കാഴ്ചകളും പ്രതീക്ഷിച്ച പോലെ നടക്കണമെന്നില്ല.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കും. യാത്രകൾ ഫലപ്രദമാകും. ചർച്ചകളും ഇടപാടുകളും അനുകൂലമായി തീരും.
മീനം (പൂരുരുട്ടാതി അവസാനഭാഗം, ഉത്തൃട്ടാതി, രേവതി): പ്രതിസന്ധികളും കലഹ സാധ്യതയും കാണുന്നു. അപകടസാധ്യതകൾ മുൻനിർത്തി ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയിൽ ശ്രദ്ധ വേണം.










