08:41pm 30 April 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 13 ഫെബ്രുവരി 2026
11/02/2026  06:35 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 13 ഫെബ്രുവരി 2026

മേടം (അശ്വതി, ഭരണി, കാർത്തിക 1/4): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മാനസിക സംഘർഷവും അനുഭവപ്പെടാം. ഉദരസംബന്ധമായ അസ്വസ്ഥതയും ധനകാര്യ തടസ്സങ്ങളും ഉണ്ടാകാം. യാത്രകൾ വൈകാൻ സാധ്യത. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലമാണ് പ്രതീക്ഷിക്കേണ്ടത്.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2): പ്രഭാത സമയത്ത് കാര്യവിജയവും സന്തോഷകരമായ അനുഭവങ്ങളും ഉണ്ടാകും. സൽക്കാരങ്ങളും സമ്മാനലാഭവും പ്രതീക്ഷിക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ചില കാര്യങ്ങളിൽ പരാജയസാദ്ധ്യത, ധനനഷ്ടം, അഭിപ്രായവ്യത്യാസങ്ങൾ എന്നിവ ഉണ്ടാകാം.

മിഥുനം (മകയിരം 1/2 കഴിഞ്ഞ്, തിരുവാതിര, പുണർതം 3/4): കാര്യങ്ങളിൽ നേട്ടം, അംഗീകാരം, ധനലാഭം എന്നിവക്ക് സാധ്യതയുണ്ട്. ആരോഗ്യനില മെച്ചപ്പെടും. ബന്ധുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കാം.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം): പ്രഭാതത്തിൽ കാര്യതടസ്സങ്ങളും ശരീരസുഖക്കുറവും ഉണ്ടാകാം. മാനസിക സമ്മർദ്ദം കൂടാൻ സാധ്യത. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങളിൽ പുരോഗതി, സുഹൃത്തുക്കളുടെ പിന്തുണ, ആരോഗ്യലാഭം എന്നിവ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4): നഷ്ടസാധ്യതയും ചെലവുകളും വർധിക്കാൻ സാധ്യത. അഭിമാനക്ഷതവും അലച്ചിലും ഉണ്ടാകാം. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയിൽ ജാഗ്രത വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2): പ്രഭാതത്തിൽ കാര്യവിജയം, നിയമപരമായ നേട്ടം, ശത്രുക്കളുടെ ക്ഷയം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം മനോവിഷമം, ആരോഗ്യപ്രശ്നങ്ങൾ, പ്രവർത്തനതടസ്സം എന്നിവ ഉണ്ടാകാം.

തുലാം (ചിത്തിര 1/2 കഴിഞ്ഞ്, ചോതി, വിശാഖം 3/4): രാവിലെ അഭിപ്രായവ്യത്യാസങ്ങളും കലഹസാധ്യതയും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങളിൽ മുന്നേറ്റം, സ്ഥാനലാഭം, അംഗീകാരം എന്നിവ നേടാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട): പ്രഭാതത്തിൽ നേട്ടങ്ങളും അംഗീകാരവും ലഭിക്കും. ധനലാഭവും ശത്രുക്ഷയവും പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം ചില പ്രശ്നങ്ങളും മനഃപ്രയാസവും ഉണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4): രാവിലെ ചെലവുകളും തടസ്സങ്ങളും. യാത്രകളിൽ വൈകല്യം ഉണ്ടാകാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യവിജയം, ദ്രവ്യലാഭം, കാർഷിക നേട്ടം, അംഗീകാരം എന്നിവ ലഭിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പ്രഭാതത്തിൽ തൊഴിൽ രംഗത്ത് നേട്ടവും സ്ഥാനക്കയറ്റസാദ്ധ്യതയും. മത്സരങ്ങളിൽ വിജയം. ഉച്ചയ്ക്ക് ശേഷം ചെലവ് കൂടാനും മനഃപ്രയാസം ഉണ്ടാകാനും സാധ്യത.

കുംഭം (അവിട്ടം 1/2 കഴിഞ്ഞ്, ചതയം, പൂരുരുട്ടാതി 3/4): കാര്യങ്ങളിൽ പുരോഗതി, ബിസിനസ് ലാഭം, മത്സരവിജയം എന്നിവയ്ക്ക് അനുകൂല ദിവസം. തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൈവരും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): പ്രഭാതത്തിൽ നഷ്ടസാധ്യതയും യാത്രാതടസ്സവും. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യവിജയം, തൊഴിൽ നേട്ടം, അംഗീകാരം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img