07:30pm 30 April 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 06 ഫെബ്രുവരി 2026
05/02/2026  09:10 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 06 ഫെബ്രുവരി 2026

മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം): കാര്യങ്ങളിലും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. ധനയോഗവും അംഗീകാരവും ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിച്ചേരലുകൾ ഉണ്ടാകും.

ഇടവം (കാർത്തിക – അവസാന മൂന്നു ഭാഗം, രോഹിണി, മകയിരം – ആദ്യപകുതി): കാര്യങ്ങളിൽ പരാജയസാധ്യത. മാനസിക സമ്മർദ്ദവും കലഹവും വർധിക്കാം. വേണ്ടപ്പെട്ടവരിൽ നിന്ന് അകലം അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

മിഥുനം (മകയിരം – രണ്ടാംപകുതി, തിരുവാതിര, പുണർതം – ആദ്യ മൂന്നു ഭാഗം): തടസ്സങ്ങളും അനാവശ്യ ചെലവുകളും വരാം. ആഗ്രഹങ്ങൾ വൈകാം. അലച്ചിലും ആശങ്കയും അനുഭവപ്പെടാം.

കർക്കടകം (പുണർതം – അവസാന ഭാഗം, പൂയം, ആയില്യം): കാര്യവിജയം, തൊഴിൽലാഭം, ആരോഗ്യവർധന എന്നിവ കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ഇഷ്ടഭക്ഷണങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം – ആദ്യഭാഗം): വൈരാഗ്യവും കലഹവും ഉണ്ടാകാം. അപകടസാധ്യതയുള്ള യാത്രകൾ ഒഴിവാക്കുക, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ. അഭിമാനക്ഷതം സംഭവിക്കാതിരിക്കാൻ സൂക്ഷിക്കുക.

കന്നി (ഉത്രം – അവസാന ഭാഗം, അത്തം, ചിത്തിര – ആദ്യപകുതി): വിജയവും നേട്ടവും കൈവരും. ധനലാഭത്തിനും ശത്രുനാശത്തിനും സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ സമയം ചെലവിടാം.

തുലാം (ചിത്തിര – രണ്ടാംപകുതി, ചോതി, വിശാഖം – ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സം. ധനകാര്യങ്ങളിൽ ജാഗ്രത വേണം. യാത്രകളും വായ്പാശ്രമങ്ങളും പരാജയപ്പെടാൻ സാധ്യത.

വൃശ്ചികം (വിശാഖം – അവസാന ഭാഗം, അനിഴം, തൃക്കേട്ട): പ്രവർത്തനവിജയം, ആരോഗ്യലാഭം, സുഹൃദ്സമാഗമം എന്നിവ ഉണ്ടാകും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം – ആദ്യഭാഗം): ആഗ്രഹസാഫല്യത്തിനും ദ്രവ്യലാഭത്തിനും സാധ്യത. അംഗീകാരവും ഉപയോഗസാധനലാഭവും ലഭിക്കും.

മകരം (ഉത്രാടം – അവസാന ഭാഗം, തിരുവോണം, അവിട്ടം – ആദ്യപകുതി): കാര്യങ്ങൾ ഭാഗികമായി മാത്രമേ മുന്നേറൂ. ആരോഗ്യത്തിൽ പ്രത്യേകിച്ച് ഉദരസംബന്ധമായ പ്രശ്നങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.

കുംഭം (അവിട്ടം – രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി – ആദ്യഭാഗം): കലഹവും മനഃപ്രയാസവും വർധിക്കാം. നിയമപരമായ കാര്യങ്ങളിലും കൂടിക്കാഴ്ചകളിലും തടസ്സങ്ങൾ പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി – അവസാന ഭാഗം, ഉത്തൃട്ടാതി, രേവതി): വിജയവും ഉത്സാഹവും നിറഞ്ഞ ദിവസം. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും നേട്ടം. പുതിയ സാധ്യതകൾ തുറന്നു കിട്ടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img