
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും പരാജയസാധ്യതകളും ഉണ്ടാകാം. യാത്രകളിൽ വൈകലും ധനകാര്യ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. വായ്പ സംബന്ധമായ ശ്രമങ്ങൾ പ്രതീക്ഷിച്ചതുപോലെ ഫലിക്കണമെന്നില്ല. മാനസിക അശാന്തി വർധിക്കാനുള്ള സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി): വിജയവും പുരോഗതിയും നിറഞ്ഞ ദിനം. തൊഴിൽ രംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കും. മത്സരങ്ങളിലും തൊഴിൽാന്വേഷണങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): തടസ്സങ്ങളും നിരാശയും നേരിടേണ്ടി വന്നേക്കാം. ശരീരസുഖക്കുറവും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. അനാവശ്യ നഷ്ടങ്ങളിൽ നിന്ന് ജാഗ്രത പാലിക്കുക.
കർക്കടകം (പുണർതം അവസാന കാൽ, പൂയം, ആയില്യം): കാര്യവിജയവും സാമ്പത്തിക നേട്ടവും കൈവരും. ബിസിനസിൽ ലാഭം ഉണ്ടാകും. ശത്രുക്കൾ ദുർബലരാകുകയും പുതിയ അവസരങ്ങൾ തുറക്കപ്പെടുകയും ചെയ്യും. ആരോഗ്യനില മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽ): ചെലവുകൾ കൂടാനും യാത്രാപദ്ധതികൾ പാളാനും സാധ്യത. ധനകാര്യത്തിൽ ജാഗ്രത വേണം. സൗഹൃദങ്ങളിൽ അകലം ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ആവശ്യം.
കന്നി (ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി): വിജയവും അംഗീകാരവും ലഭിക്കുന്ന ദിനം. പരീക്ഷകളിലും പഠനവുമായി ബന്ധപ്പെട്ട ശ്രമങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം സാധ്യമാകാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): തൊഴിലിലും സാമൂഹിക ഇടപെടലുകളിലും നേട്ടം. ചർച്ചകളും കരാറുകളും അനുകൂലമായി തീരുമ്. സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യത.
വൃശ്ചികം (വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): ചില കാര്യങ്ങളിൽ പരാജയവും നിരാശയും അനുഭവപ്പെടാം. യാത്രകളിൽ തടസ്സങ്ങളും ചെലവുകളും വർധിക്കാം. എന്നാൽ ചില വിഷയങ്ങൾ ഭാഗികമായി അനുകൂലമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ): മാനസിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അലട്ടാം. ദ്രവ്യനാശത്തിനും അപ്രതീക്ഷിത ചെലവുകൾക്കും സാധ്യത. ക്ഷമയും സൂക്ഷ്മതയും ആവശ്യമാണ്.
മകരം (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി): വിജയവും ധനയോഗവും നിറഞ്ഞ സമയം. സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ സംഗമം ഉണ്ടാകാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ): ശത്രുക്കൾ ദുർബലരാകും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. ആരോഗ്യവും സന്തോഷവും വർധിക്കും. സൽക്കാരങ്ങളും ആഘോഷങ്ങളും ഉണ്ടാകാം.
മീനം (പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി): ആഗ്രഹങ്ങൾ സഫലമാകുന്ന ദിനം. സാമ്പത്തിക നേട്ടവും അംഗീകാരവും ലഭിക്കും. ആരോഗ്യനില തൃപ്തികരം, മനസ്സിന് സന്തോഷം നൽകുന്ന സംഭവങ്ങൾ ഉണ്ടാകും.











