09:01pm 29 May 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 30 ശനി
29/05/2026  07:54 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 30 ശനി

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയവും മത്സരങ്ങളിൽ നേട്ടവും ലഭിക്കാം. അംഗീകാരവും ആരോഗ്യലാഭവും ഉണ്ടാകും. എന്നാൽ രാവിലെ ഏഴ് മണിക്ക് ശേഷം കാര്യങ്ങളിൽ തടസ്സം, അപകടസാധ്യത, ശത്രുശല്യം, നിയമകാര്യങ്ങളിൽ പ്രതികൂലത എന്നിവ അനുഭവപ്പെടാൻ സാധ്യത.

ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ വിജയം, ധനലാഭം, ഉത്സാഹം എന്നിവ കൈവരും. ശത്രുക്കളുടെ സ്വാധീനം കുറയും. ആഡംബര വസ്തുക്കൾ സ്വന്തമാക്കാൻ സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ആരംഭത്തിൽ മനസ്സമാധാനം കുറയുകയും കാര്യങ്ങളിൽ തടസ്സം നേരിടുകയും ചെയ്യാം. കലഹസാധ്യതയും ഇച്ഛാഭംഗവും ഉണ്ടാകും. എന്നാൽ രാവിലെ ഏഴ് മണിക്ക് ശേഷം അനുകൂലമായ മാറ്റങ്ങൾ ഉണ്ടായി വിജയവും ആരോഗ്യലാഭവും പ്രതീക്ഷിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ പരാജയവും അനാവശ്യ ചെലവും ഉണ്ടാകാം. യാത്രകൾ ഫലപ്രദമാകാതെ പോകാനും അലച്ചിൽ വർധിക്കാനും സാധ്യത. ചില വിഷമകരമായ അനുഭവങ്ങൾ മനസ്സിനെ ബാധിച്ചേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): രാവിലെ വരെ കാര്യവിജയവും തൊഴിൽ നേട്ടവും നിയമകാര്യങ്ങളിൽ അനുകൂലതയും ഉണ്ടാകും. എന്നാൽ പിന്നീട് ധനതടസ്സം, യാത്രാവിലംബം, മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.

കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ദിവസാരംഭത്തിൽ ധനതടസ്സവും ശത്രുശല്യവും ഉണ്ടാകാം. ശരീരാസ്വാസ്ഥ്യവും ശ്രദ്ധിക്കണം. എന്നാൽ രാവിലെ ഏഴ് മണിക്ക് ശേഷം അംഗീകാരം, സ്ഥാനലാഭം, സാമ്പത്തിക നേട്ടം എന്നിവ കൈവരും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): കാര്യവിജയവും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. ഇഷ്ടഭക്ഷണസൗഭാഗ്യവും ലഭിക്കും. എന്നാൽ പിന്നീട് പ്രവർത്തനമാന്ദ്യം, വയറുസംബന്ധമായ അസ്വസ്ഥത, കലഹസാധ്യത എന്നിവ ഉണ്ടാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ആദ്യഘട്ടത്തിൽ മനഃപ്രയാസവും ചെലവും വർധിക്കാൻ സാധ്യത. ഇച്ഛിച്ച കാര്യങ്ങൾ തടസപ്പെടാം. എന്നാൽ രാവിലെ ഏഴ് മണിക്ക് ശേഷം നിയമവിജയം, ആരോഗ്യം, സന്തോഷകരമായ സാഹചര്യങ്ങൾ എന്നിവ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): വിജയവും അംഗീകാരവും ലഭിക്കുന്ന ദിനം. സ്ഥാനക്കയറ്റത്തിനും നേട്ടങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ പിന്നീട് ചെലവ് കൂടുകയും മാനസിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം.

മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മത്സരവിജയവും സ്ഥാനമാനങ്ങളും ലഭിക്കാം. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചക്കും ഉല്ലാസയാത്രകൾക്കും അവസരം ലഭിക്കും. അംഗീകാരവും നേട്ടങ്ങളും നിറഞ്ഞ ദിനം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): രാവിലെ വരെ ധനതടസ്സവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. എന്നാൽ പിന്നീട് കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലംമാറ്റം തുടങ്ങിയ നേട്ടങ്ങൾ ഉണ്ടാകാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ദിവസാരംഭത്തിൽ യാത്രാതടസ്സവും ശരീരാസ്വാസ്ഥ്യവും ഉണ്ടാകാം. പ്രവർത്തനങ്ങളിൽ മന്ദഗതിയും അനുഭവപ്പെടാം. രാവിലെ ഏഴ് മണിക്ക് ശേഷം ഗുണദോഷങ്ങൾ കലർന്ന സാഹചര്യങ്ങളായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.