
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും കാലതാമസവും നേരിടാൻ സാധ്യത. മനസ്സിൽ അസ്വസ്ഥതയും നിരാശയും അനുഭവപ്പെടാം. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളും ചെറിയ പരിക്കുകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അടുപ്പമുള്ള ചിലർ അകന്നുപോകുന്നതായി തോന്നാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ പ്രതിബന്ധങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരുന്നത് മാനസിക സമ്മർദത്തിന് ഇടയാക്കാം. കുടുംബത്തിലും സുഹൃദ് ബന്ധങ്ങളിലും ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): തൊഴിൽ മേഖലയിലും മത്സര രംഗങ്ങളിലും അനുകൂല നേട്ടങ്ങൾ പ്രതീക്ഷിക്കാം. അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും തെളിയും. പുതിയ തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് ശുഭവാർത്ത ലഭിക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. മാനസിക വിഷമതയും കലഹസാധ്യതയും നിലനിൽക്കും. ആത്മവിശ്വാസം കുറയാതിരിക്കാൻ ശ്രദ്ധിക്കുക. അടുത്തവരുമായി അകൽച്ച ഉണ്ടാകാതിരിക്കാൻ കരുതണം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): നേട്ടങ്ങളും അംഗീകാരങ്ങളും കൈവരിക്കാൻ അനുകൂല ദിനം. മത്സരങ്ങളിൽ വിജയവും ശത്രുക്കളുടെ സ്വാധീനം കുറയുന്നതും കാണാം. ഏറെ നാളായി ആഗ്രഹിച്ച ചില കാര്യങ്ങൾ യാഥാർഥ്യമാകാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങളും അപ്രതീക്ഷിത ചെലവുകളും ഉണ്ടാകാം. ആത്മാഭിമാനത്തെ ബാധിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. വാഹനയാത്രകളിൽ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): തൊഴിൽ-വ്യാപാര മേഖലകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യവും ഉത്സാഹവും വർധിക്കും. പുതിയ അവസരങ്ങൾ തുറന്നു കിട്ടുകയും പദ്ധതികൾ വിജയകരമായി മുന്നോട്ടുപോകുകയും ചെയ്യും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വിജയവും അംഗീകാരവും കൈവരിക്കാൻ സാധ്യതയുള്ള ദിവസം. പരീക്ഷകൾ, കായിക മത്സരങ്ങൾ, പഠനവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. പുതിയ പഠന അവസരങ്ങൾ തേടുന്നവർക്ക് സമയം അനുകൂലമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യങ്ങളിൽ കാലതാമസവും മാനസിക സമ്മർദവും അനുഭവപ്പെടാം. ശത്രുക്കളുടെ ഇടപെടലുകൾ ശ്രദ്ധിക്കണം. പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി): തടസ്സങ്ങളും അഭിപ്രായഭിന്നതകളും നേരിടേണ്ടി വരാം. ആഗ്രഹിച്ച കാര്യങ്ങൾ വൈകാനിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): വിജയവും അംഗീകാരവും നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സന്തോഷകരമായ യാത്രകളും ഉണ്ടാകാം. ആരോഗ്യനിലയും മെച്ചപ്പെട്ടതായി അനുഭവപ്പെടും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): വിദ്യാഭ്യാസ രംഗത്തും വ്യക്തിപരമായ കാര്യങ്ങളിലും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യവും സന്തോഷവും വർധിക്കും. പുതിയ കോഴ്സുകളിലേക്കോ പഠന പദ്ധതികളിലേക്കോ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്.










