
മേടം: തൊഴിൽ, ഔദ്യോഗിക കാര്യങ്ങൾ എന്നിവയിൽ അനുകൂല മുന്നേറ്റം പ്രതീക്ഷിക്കാം. അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യം യാഥാർഥ്യമാകാനും ഇടയുണ്ട്.
ഇടവം: സാമ്പത്തിക നേട്ടത്തിനും കാര്യവിജയത്തിനും അനുകൂല ദിവസമാണ്. മത്സരപരീക്ഷകൾ, അഭിമുഖങ്ങൾ, പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്നിവയിൽ മികച്ച ഫലം ലഭിച്ചേക്കാം.
മിഥുനം: പ്രധാന തീരുമാനങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ചില കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകണമെന്നില്ല. യാത്രകളും ഔദ്യോഗിക കാര്യങ്ങളും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
കർക്കടകം: ധനകാര്യങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സമ്മർദ്ദം അനുഭവപ്പെടാം. യാത്രകളും വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങളും വൈകാനോ തടസ്സപ്പെടാനോ സാധ്യതയുണ്ട്.
ചിങ്ങം: വിജയസാധ്യതകൾ ഏറെയുള്ള ദിവസമാണ്. മത്സരങ്ങൾ, ചർച്ചകൾ, ഔദ്യോഗിക കൂടിക്കാഴ്ചകൾ എന്നിവയിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. ആരോഗ്യനിലയും തൃപ്തികരമായിരിക്കും.
കന്നി: നിയമപരവും തൊഴിൽപരവുമായ വിഷയങ്ങളിൽ പുരോഗതി കൈവരും. സാമ്പത്തിക നേട്ടത്തിനൊപ്പം കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും.
തുലാം: ആഗ്രഹിച്ച കാര്യങ്ങൾ വൈകാൻ സാധ്യതയുണ്ട്. മനസ്സിന് അസ്വസ്ഥതയും ചെറിയ അപകടസാധ്യതയും കാണുന്നതിനാൽ വാഹനമോടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക.
വൃശ്ചികം: പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ വരാം. അഭിപ്രായഭിന്നതകളും യാത്രാതടസ്സങ്ങളും ചില അസൗകര്യങ്ങൾ സൃഷ്ടിച്ചേക്കാം.
ധനു: കാര്യവിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുള്ള ദിനം. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാം. കുടിശ്ശിക തുക ലഭിക്കാനും സാധ്യത കാണുന്നു.
മകരം: ജോലിയിലും വ്യക്തിപരമായ കാര്യങ്ങളിലും വെല്ലുവിളികൾ നേരിടേണ്ടിവരാം. ചെലവുകൾ വർധിക്കാനും മാനസിക സമ്മർദ്ദം അനുഭവപ്പെടാനും സാധ്യതയുണ്ട്.
കുംഭം: തൊഴിൽരംഗത്ത് നേട്ടവും അംഗീകാരവും ലഭിക്കും. പുതിയ തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. ആരോഗ്യം മെച്ചമായിരിക്കും.
മീനം: പ്രതീക്ഷിച്ച കാര്യങ്ങൾ മുടങ്ങാനോ വൈകാനോ സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസം, അനാവശ്യ ചെലവ്, യാത്രാ അലച്ചിൽ എന്നിവ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്. പ്രധാന കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കുന്നതും പരിഗണിക്കാം.










