10:46pm 18 June 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 19 വെള്ളി
18/06/2026  07:49 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 19 വെള്ളി

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ശത്രുശല്യവും മാനസിക അസ്വസ്ഥതയും വർധിക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാകാതെ വരാനും ചില മേഖലകളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതായി തോന്നാനുമിടയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയം, തൊഴിൽ നേട്ടം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ 10 മണിക്ക് ശേഷം കാര്യപരാജയം, അഭിപ്രായവ്യത്യാസം, മാനസിക സമ്മർദം, ആഗ്രഹഭംഗം എന്നിവ അനുഭവപ്പെടാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): രാവിലെ വരെ കാര്യതടസ്സം, കലഹസാധ്യത, ധനകാര്യ പ്രതിസന്ധി, ആഗ്രഹഭംഗം എന്നിവ ഉണ്ടാകാം. 10 മണിക്ക് ശേഷം സ്ഥിതി അനുകൂലമായി മാറുകയും അംഗീകാരവും സ്ഥാനലാഭവും ലഭിക്കാനും സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യവിജയം, ആരോഗ്യം, അംഗീകാരം, ഇഷ്ടഭക്ഷണ ലഭ്യത എന്നിവ ഉണ്ടാകും. എന്നാൽ 10 മണിക്ക് ശേഷം കാര്യങ്ങളിൽ തിരിച്ചടി, അഭിമാനക്ഷതം, കലഹം, മാനസിക പ്രയാസം എന്നിവ ഉണ്ടാകാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): രാവിലെ കാര്യപരാജയവും മനഃപ്രയാസവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. 10 മണിക്ക് ശേഷം അനുകൂല ഫലങ്ങൾ ലഭിക്കുകയും അംഗീകാരവും സന്തോഷകരമായ അനുഭവങ്ങളും ഉണ്ടാകുകയും ചെയ്യും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ 10 മണിക്ക് ശേഷം യാത്രാതടസ്സം, അധിക ചെലവ്, ധനകാര്യ ബുദ്ധിമുട്ടുകൾ എന്നിവ നേരിടേണ്ടി വരാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിലും മത്സരങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. യാത്രകളും തൊഴിൽ സംബന്ധമായ ശ്രമങ്ങളും അനുകൂല ഫലം നൽകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിക്കാനും സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രാവിലെ കാര്യപരാജയം, മാനസിക വിഷമം, ശരീരാസ്വാസ്ഥ്യം, ആഗ്രഹഭംഗം എന്നിവ ഉണ്ടാകാം. എന്നാൽ 10 മണിക്ക് ശേഷം പരീക്ഷാ വിജയത്തിനും സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യത തെളിയും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): നഷ്ടസാധ്യത, ഉദരസംബന്ധമായ അസ്വസ്ഥത, പ്രവർത്തന മന്ദത, യാത്രാതടസ്സം എന്നിവ ഉണ്ടാകാം. രാവിലെ 10 മണിക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): രാവിലെ ധനലാഭം, അംഗീകാരം, നേട്ടങ്ങൾ, സൽക്കാരയോഗം എന്നിവ ലഭിക്കാം. എന്നാൽ 10 മണിക്ക് ശേഷം അപകടഭീതി, ശരീരക്ഷതം, കാര്യപരാജയം, മാനസിക പ്രയാസം എന്നിവയ്ക്ക് സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യവിജയം, ആരോഗ്യം, അംഗീകാരം, നിയമപരമായ അനുകൂല ഫലങ്ങൾ എന്നിവ പ്രതീക്ഷിക്കാം. യാത്രകളും വിജയകരമാകാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): രാവിലെ കലഹം, അഭിപ്രായവ്യത്യാസം, മാനസിക വിഷമം, കാര്യപരാജയം എന്നിവ ഉണ്ടാകാം. എന്നാൽ 10 മണിക്ക് ശേഷം കാര്യവിജയം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.