
മേടം: കാര്യവിജയത്തിനും മത്സരവിജയത്തിനും അനുകൂല ദിനം. ആരോഗ്യം മെച്ചപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. നിയമപരമായ വിഷയങ്ങളിലും അനുകൂല ഫലസാധ്യത.
ഇടവം: കാര്യങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാതെ വരാം. ധനകാര്യങ്ങളിലും യാത്രകളിലും തടസ്സങ്ങൾ നേരിടാൻ സാധ്യത. മാനസിക അസ്വസ്ഥതകൾ വർധിക്കാം.
മിഥുനം: സന്തോഷവും നേട്ടവും നിറഞ്ഞ ദിവസം. സാമ്പത്തിക ലാഭം ലഭിക്കാനും വായ്പ സംബന്ധമായ ശ്രമങ്ങൾ വിജയിക്കാനും സാധ്യത.
കർക്കടകം: തൊഴിൽരംഗത്ത് പുരോഗതിയും പരീക്ഷകളിൽ വിജയസാധ്യതയും. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ അനുകൂല മാറ്റങ്ങൾ ഉണ്ടാകാം.
ചിങ്ങം: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. യാത്രകളും മറ്റു പദ്ധതികളും തടസ്സപ്പെടാൻ സാധ്യത. ചില കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടക്കാതെയും വരാം.
കന്നി: പ്രവർത്തനങ്ങളിൽ വൈകല്യവും മാനസിക സമ്മർദവും അനുഭവപ്പെടാം. വാഹനയാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണം.
തുലാം: മത്സരങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും വിജയം നേടാൻ അനുകൂല സമയം. ആഗ്രഹങ്ങൾ സഫലമാകുകയും അംഗീകാരം ലഭിക്കുകയും ചെയ്യും.
വൃശ്ചികം: ധനലാഭവും ബന്ധുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം അനുകൂലമായിരിക്കും.
ധനു: അഭിപ്രായവ്യത്യാസങ്ങളും കാര്യതടസ്സങ്ങളും നേരിടേണ്ടി വരാം. തീരുമാനങ്ങൾ എടുക്കുമ്പോൾ സൂക്ഷ്മത പാലിക്കുക.
മകരം: യാത്രകളും കൂടിക്കാഴ്ചകളും പ്രതീക്ഷിച്ച ഫലം നൽകാതെ വരാൻ സാധ്യത. കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
കുംഭം: തൊഴിൽ, യാത്ര, മത്സരങ്ങൾ എന്നിവയിൽ വിജയം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാം.
മീനം: സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ചില പദ്ധതികൾ വൈകാനും വായ്പ സംബന്ധമായ ശ്രമങ്ങൾ പരാജയപ്പെടാനും സാധ്യതയുണ്ട്.










