
മേടം: കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. സാമ്പത്തിക നഷ്ടം, മാനസിക സമ്മർദം, ആഗ്രഹങ്ങൾ വൈകുക, യാത്രകളിൽ തടസ്സം എന്നിവ അനുഭവപ്പെടാം. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം.
ഇടവം: അനുകൂല ദിനം. ജോലിയിലും തൊഴിൽ മേഖലയിലും നേട്ടങ്ങൾ കൈവരും. അംഗീകാരം, ആരോഗ്യ പുരോഗതി, സ്ഥാനക്കയറ്റ സാധ്യത എന്നിവ തെളിയും. ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകൾ ലഭിക്കാം.
മിഥുനം: മത്സരങ്ങളിലും ഔദ്യോഗിക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. എതിരാളികളുടെ സ്വാധീനം കുറയും. ഏറെ നാളായി മനസിലുള്ള ആഗ്രഹങ്ങൾ യാഥാർഥ്യമാകാൻ സാധ്യതയുണ്ട്.
കർക്കടകം: പ്രധാന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. യാത്രകളും നിർണായക കൂടിക്കാഴ്ചകളും മാറ്റിവയ്ക്കുന്നത് ഗുണകരമായിരിക്കും.
ചിങ്ങം: പ്രവർത്തനങ്ങളിൽ തടസ്സവും മാനസിക അസ്വസ്ഥതയും ഉണ്ടാകാം. ചില സാഹചര്യങ്ങൾ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. വാഹനമോടിക്കുമ്പോൾ ജാഗ്രത അനിവാര്യമാണ്.
കന്നി: മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിനം. പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യലാഭം, ശത്രുക്കളുടെ ശല്യം കുറയുക എന്നിവയ്ക്ക് സാധ്യത. മനസ്സിലുള്ള പദ്ധതികൾ മുന്നേറാം.
തുലാം: അഭിപ്രായവ്യത്യാസങ്ങൾ ബന്ധങ്ങളെ ബാധിക്കാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.
വൃശ്ചികം: വിജയസാധ്യതകൾ ഏറെയാണ്. മത്സരങ്ങളിലും ജോലിയിലും നേട്ടം കൈവരും. ആരോഗ്യം മെച്ചപ്പെടും. യാത്രകളും അനുകൂല ഫലങ്ങൾ നൽകും.
ധനു: ധനകാര്യങ്ങളിൽ സമ്മർദം അനുഭവപ്പെടാം. ചെലവുകൾ വർധിക്കാനും വായ്പാ ശ്രമങ്ങൾ ഫലം കാണാതിരിക്കാനും സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളിൽ ശ്രദ്ധ വേണം.
മകരം: നേട്ടങ്ങളുടെ ദിനം. ജോലികളിൽ വിജയം, അംഗീകാരം, ആരോഗ്യ പുരോഗതി, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം. ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാം.
കുംഭം: തൊഴിൽ മേഖലയിൽ ശുഭസൂചനകൾ. സ്ഥാനക്കയറ്റത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യത. മത്സരപരീക്ഷകളിലും ജോലി അന്വേഷണങ്ങളിലും അനുകൂല ഫലം ലഭിക്കും.
മീനം: ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പോലെ മുന്നേറാൻ സാധിക്കണമെന്നില്ല. സാമ്പത്തിക തടസ്സം, യാത്രാ ബുദ്ധിമുട്ടുകൾ, മാനസിക സമ്മർദം എന്നിവ ഉണ്ടാകാം. പ്രധാന തീരുമാനങ്ങൾ ആലോചിച്ച് എടുക്കുക.










