
മേടം: കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ബുദ്ധിമുട്ട് നേരിടാം. മനസ്സിലുള്ള ആഗ്രഹങ്ങൾ വൈകാനും ശത്രുക്കളുടെ ഇടപെടൽ അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്. വാഹനയാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ, അതീവ ജാഗ്രത പാലിക്കുക.
ഇടവം: പ്രധാനപ്പെട്ട കാര്യങ്ങൾ തടസ്സപ്പെടാനും മാനസിക സമ്മർദം വർധിക്കാനും സാധ്യത. അഭിപ്രായഭിന്നതകൾ ബന്ധങ്ങളെ ബാധിച്ചേക്കാം. ഇന്ന് നിശ്ചയിച്ച കൂടിക്കാഴ്ചകൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല.
മിഥുനം: അനുകൂല ഫലങ്ങൾ നിറഞ്ഞ ദിനം. തൊഴിൽ, ബിസിനസ്, മത്സരപരീക്ഷകൾ എന്നിവയിൽ നേട്ടമുണ്ടാകും. അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കാനും തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിക്കാനും സാധ്യത.
കർക്കടകം: പ്രവർത്തനങ്ങളിൽ തടസ്സങ്ങളും കുടുംബത്തിലോ സുഹൃത്തുക്കളുമായോ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. മാനസിക അസ്വസ്ഥതയും ചെറിയ ആരോഗ്യപ്രശ്നങ്ങളും അലട്ടാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി അകൽച്ച ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ചിങ്ങം: ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാകുന്ന ദിനം. ആരോഗ്യം മെച്ചപ്പെടും. ജോലിയിലും വ്യക്തിജീവിതത്തിലും അംഗീകാരം ലഭിക്കും. സന്തോഷവും സംതൃപ്തിയും നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും.
കന്നി: ചില കാര്യങ്ങളിൽ നിരാശ നേരിടേണ്ടി വരാം. അഭിപ്രായഭിന്നതകളും കലഹസാധ്യതയും വർധിക്കാം. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുന്നത് ഗുണം ചെയ്യും.
തുലാം: മത്സരങ്ങളിലും ജോലിയിലും മികച്ച നേട്ടം കൈവരിക്കാം. ആരോഗ്യവും ഉത്സാഹവും വർധിക്കും. പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും വിജയകരമാകാൻ സാധ്യതയുണ്ട്.
വൃശ്ചികം: യാത്രകൾക്കും ചർച്ചകൾക്കും അനുകൂല ദിനം. പ്രവർത്തനങ്ങളിൽ വിജയം കൈവരും. ശത്രുക്കളെ മറികടക്കാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.
ധനു: കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വൈകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. യാത്രകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം വന്നേക്കാം. ക്ഷമ കൈവിടാതെ മുന്നോട്ട് പോകുന്നത് നല്ലതാണ്.
മകരം: സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. നഷ്ടസാധ്യതയും മാനസിക വിഷമവും ഉണ്ടാകാം. തിരക്കിട്ട് തീരുമാനങ്ങൾ എടുക്കാതിരിക്കുക.
കുംഭം: വിജയവും അംഗീകാരവും ഒരുപോലെ ലഭിക്കുന്ന ദിനം. മത്സരവിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം.
മീനം: സാമ്പത്തിക നേട്ടത്തിനും പ്രവർത്തനവിജയത്തിനും സാധ്യതയുള്ള ദിനം. കുടിശ്ശികയായ പണം ലഭിക്കാം. ആരോഗ്യവും ആത്മവിശ്വാസവും വർധിക്കും. മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.










