
മേടം: ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത. എന്നാൽ വൈകിട്ട് 7 മണിക്കുശേഷം കാര്യപരാജയം, മാനസിക സമ്മർദം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം എന്നിവ നേരിടേണ്ടിവരും.
ഇടവം: തുടക്കത്തിൽ കാര്യതടസ്സം, ധനതടസ്സം, യാത്രാവിഘ്നം, കലഹം, മനഃപ്രയാസം എന്നിവ അനുഭവപ്പെടാം. വൈകിട്ട് 7ന് ശേഷം കാര്യവിജയം, അംഗീകാരം, സൽക്കാരയോഗം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം.
മിഥുനം: കാര്യവിജയം, തൊഴിൽനേട്ടം, ആരോഗ്യവർധനം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. വൈകിട്ട് 7 മണിക്കുശേഷം കാര്യങ്ങളിൽ തടസ്സം, ചെലവ് വർധിക്കൽ, അലച്ചിൽ, ധനപ്രതിസന്ധി, മാനസിക അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.
കർക്കടകം: കാര്യവിജയം, പരീക്ഷകളിൽ നേട്ടം, സമ്മാനലാഭം, തൊഴിൽരംഗത്ത് പുരോഗതി എന്നിവ പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിച്ചേക്കാം.
ചിങ്ങം: ആദ്യഘട്ടത്തിൽ കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടാം. വൈകിട്ട് 7ന് ശേഷം തൊഴിൽനേട്ടം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.
കന്നി: കാര്യങ്ങളിൽ തടസ്സം, യാത്രാമുടക്കം, ആരോഗ്യപ്രശ്നങ്ങൾ, മാനസിക അസ്വസ്ഥത എന്നിവ ശ്രദ്ധിക്കണം. വൈകിട്ട് 7ന് ശേഷം അനുകൂലവും പ്രതികൂലവുമായി സമ്മിശ്രഫലങ്ങളായിരിക്കും.
തുലാം: അംഗീകാരം, ആരോഗ്യലാഭം, കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. വൈകിട്ട് 7ന് ശേഷം നഷ്ടസാധ്യത, അപകടഭീതി, ആരോഗ്യപ്രശ്നങ്ങൾ, മാനസിക വിഷമം എന്നിവ ഉണ്ടാകാം.
വൃശ്ചികം: മത്സരവിജയം, കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്കളുടെ ശല്യം കുറയുക, യാത്രകളിൽ വിജയം എന്നിവയ്ക്ക് സാധ്യത.
ധനു: ദിവസത്തിന്റെ ആദ്യസമയത്ത് കാര്യപരാജയം, യാത്രാതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവ അനുഭവപ്പെടാം. വൈകിട്ട് 7ന് ശേഷം മത്സരവിജയം, അംഗീകാരം, കാര്യവിജയം എന്നിവ അനുകൂലമാകും.
മകരം: കാര്യതടസ്സം, കലഹം, ശത്രുശല്യം, ഇച്ഛാഭംഗം, ശരീരക്ഷതം എന്നിവ ശ്രദ്ധിക്കേണ്ട ദിവസമാണ്. ചില വേദനാജനകമായ അനുഭവങ്ങൾ നേരിടേണ്ടിവരാം.
കുംഭം: കാര്യവിജയം, സ്ഥാനലാഭം, മത്സരവിജയം, യാത്രാവിജയം, നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വൈകിട്ട് 7ന് ശേഷം ആരോഗ്യപ്രശ്നങ്ങൾ, അഭിപ്രായവ്യത്യാസം, കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാം.
മീനം: ദിവസത്തിന്റെ ആദ്യപകുതിയിൽ നിയമകാര്യങ്ങളിൽ തിരിച്ചടി, കലഹം, കാര്യപരാജയം, അപകടഭീതി എന്നിവ ശ്രദ്ധിക്കണം. വൈകിട്ട് 7ന് ശേഷം സ്ഥാനലാഭം, യാത്രാവിജയം, ആരോഗ്യം, കാര്യവിജയം എന്നിവ അനുകൂലമാകും.










