12:23pm 29 April 2026
NEWS
നാളത്തെ നക്ഷത്രഫലം: 17 മാർച്ച് 2026
16/03/2026  06:53 PM IST
nila
നാളത്തെ നക്ഷത്രഫലം: 17 മാർച്ച് 2026

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ മുന്നേറ്റം കൈവരിക്കാം. അംഗീകാരവും ആരോഗ്യലാഭവും ലഭിക്കും. മത്സരങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ലാഭവും പുതിയ അവസരങ്ങളും ഉണ്ടാകാം.

ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ധനലാഭത്തിനും കാര്യവിജയത്തിനും സാധ്യതയുള്ള ദിനം. മത്സരങ്ങളിൽ നേട്ടം കൈവരിക്കാം. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകാൻ സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യമുക്കാൽ): കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. മാനസിക സമ്മർദവും നിരാശയും അനുഭവപ്പെടാം. അടുത്തവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യത.

കർക്കടകം (പുണർതം അവസാന കാൽ, പൂയം, ആയില്യം): ഇന്ന് കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. തർക്കങ്ങളും നഷ്ടങ്ങളും സംഭവിക്കാം. യാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ, ജാഗ്രത പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽ): സന്തോഷകരമായ ദിനം. അംഗീകാരം, സാമ്പത്തിക നേട്ടം, ആരോഗ്യലാഭം എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്കും സാധ്യത.

കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും നിയമകാര്യങ്ങളിലും വിജയം നേടാൻ സാധ്യതയുണ്ട്. ശത്രുക്കളെ മറികടക്കാനും അംഗീകാരം നേടാനും കഴിയും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽ): കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും അനുഭവപ്പെടാം. അഭിപ്രായവ്യത്യാസങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. കാര്യങ്ങളിൽ വൈകല്യവും തടസ്സവും അനുഭവപ്പെടാം. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ): കാര്യവിജയം, സ്ഥാനക്കയറ്റ സാധ്യത, തൊഴിൽ നേട്ടം എന്നിവ ലഭിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.

മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കലഹങ്ങൾക്കും നിരാശക്കും സാധ്യതയുള്ള ദിനം. അപകടസാധ്യതകളിൽ നിന്ന് ജാഗ്രത പാലിക്കുക. യാത്രകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യമുക്കാൽ): കാര്യവിജയവും അംഗീകാരവും ലഭിക്കാം. ബിസിനസിൽ നേട്ടവും പുതിയ സാധ്യതകളും തുറന്നു കിട്ടാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽ, ഉത്രട്ടാതി, രേവതി): കാര്യങ്ങളിൽ തടസ്സങ്ങളും അനാവശ്യ ചെലവുകളും ഉണ്ടാകാം. യാത്രകളിൽ ബുദ്ധിമുട്ടുകൾ നേരിടാനും സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img