NEWS
കേരളത്തിൽ നാളെ റംസാൻ ഒന്ന്.
18/02/2026 10:51 AM IST
ചെറുകര സണ്ണിലൂക്കോസ്

കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. ഇനിയുള്ള ദിനങ്ങളിൽ മോസ്കുകളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും നടക്കും.
ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാലാണ്, ശഅബാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ നാളെ വ്രതാരംഭം കുറിക്കുന്നത്. ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ തുടങ്ങും. അതേസമയം, ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു. റംസാനിൽ ഗൾഫ് രാഷ്ട്രങ്ങൾ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവിൽ കഴിയുന്നവർക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും. ഒമാനിൽ നാളെയാണ് വ്രതാരംഭം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











