07:30pm 30 April 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 03 ഫെബ്രുവരി 2026
02/02/2026  06:42 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 03 ഫെബ്രുവരി 2026

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ പരാജയസാധ്യതയും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. കലഹങ്ങളും ശത്രുബാധയും ഉണ്ടാകാൻ സാധ്യതയുണ്ട്. ധനകാര്യ ഇടപാടുകളിൽ തടസ്സം നേരിടാം. വായ്പ സംബന്ധിച്ച ശ്രമങ്ങൾ മാറ്റിവെക്കുന്നതാണ് ഉചിതം.

ഇടവം (കാർത്തിക അവസാനഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ വൈകീരും നഷ്ടസാധ്യതയും കാണുന്നു. അപകടങ്ങളിൽ നിന്ന് സൂക്ഷിക്കണം. ആത്മഗൗരവത്തെ ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇരുചക്രവാഹനയാത്രകൾ പരമാവധി ഒഴിവാക്കുക.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യഭാഗം): വിജയകരമായ ദിവസങ്ങളാണ്. തൊഴിൽ രംഗത്ത് നേട്ടവും അംഗീകാരവും ലഭിക്കും. സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും സാധ്യത. തൊഴിൽാന്വേഷണം നടത്തുന്നവർക്ക് സന്തോഷവാർത്ത ലഭിക്കാം.

കർക്കടകം (പുണർതം അവസാനഭാഗം, പൂയം, ആയില്യം): ഉത്സാഹക്കുറവും പ്രവർത്തനമന്ദതയും അനുഭവപ്പെടാം. മനസിക ബുദ്ധിമുട്ടുകൾ വർധിക്കാം. അടുത്തവരുമായി അകലം തോന്നുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യഭാഗം): കാര്യങ്ങൾ അനുകൂലമായി നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ബിസിനസിൽ ലാഭവും ആവശ്യസാധനങ്ങൾ ലഭിക്കുന്നതിനും സാധ്യത. പുതിയ അവസരങ്ങൾ തുറക്കും.

കന്നി (ഉത്രം അവസാനഭാഗം, അത്തം, ചിത്തിര ആദ്യപകുതി): യാത്രകളും കൂടിക്കാഴ്ചകളും പരാജയപ്പെടാൻ സാധ്യത. അനാവശ്യ ചെലവും അലച്ചിലും വർധിക്കാം. അപകടങ്ങളിൽ നിന്ന് ജാഗ്രത പാലിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): മത്സരങ്ങളിലും ജോലികളിലും വിജയം പ്രതീക്ഷിക്കാം. തൊഴിൽലാഭവും സ്ഥാനമാറ്റത്തിനുള്ള അനുകൂല സാഹചര്യങ്ങളും ഉണ്ടാകും. തൊഴിൽ തേടുന്നവർക്ക് നല്ല അവസരം.

വൃശ്ചികം (വിശാഖം അവസാനഭാഗം, അനിഴം, തൃക്കേട്ട): സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകും. സുഹൃദ്സമാഗമവും സൽക്കാരയോഗവും കാണുന്നു. പഠനത്തിലും പരീക്ഷകളിലും വിജയം പ്രതീക്ഷിക്കാം. പുതിയ കോഴ്സുകൾക്കുള്ള പ്രവേശനം സാധ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗം): ധനകാര്യ വിഷയങ്ങളിൽ തടസ്സം നേരിടാം. അനാവശ്യ ചെലവുകളും അലച്ചിലും മാനസിക ബുദ്ധിമുട്ടും വർധിക്കാം. വായ്പ ശ്രമങ്ങൾ മാറ്റിവെക്കുക.

മകരം (ഉത്രാടം അവസാനഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കലഹങ്ങളും അപകടസാധ്യതയും ഉണ്ടാകാം. ശരീരക്ഷതം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇരുചക്രവാഹനയാത്രയിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): ആരോഗ്യവും സന്തോഷവും വർധിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കാം. ഉല്ലാസയാത്രകൾക്ക് സാധ്യത.

മീനം (പൂരുരുട്ടാതി അവസാനഭാഗം, ഉത്തൃട്ടാതി, രേവതി): മത്സരങ്ങളിലും നിയമകാര്യങ്ങളിലും വിജയം കൈവരും. അംഗീകാരം ലഭിക്കും. ആത്മവിശ്വാസം വർധിക്കുന്ന ദിനങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img