
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ അനുകൂലമായി മുന്നേറും. അംഗീകാരം, ആരോഗ്യലാഭം, ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം എന്നിവ ലഭിക്കും. യാത്രകളും വിജയകരമാകാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ ചില കാര്യങ്ങളിൽ തടസ്സവും യാത്രാക്ലേശവും ആരോഗ്യ അസ്വസ്ഥതയും ഉണ്ടാകാം. എന്നാൽ രാവിലെ 9 മണിക്ക് ശേഷം കാര്യങ്ങളിൽ പുരോഗതി, അംഗീകാരം, സൽക്കാരം, സുഹൃദ് സമാഗമം, ആരോഗ്യവർധനം എന്നിവ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകാം. പരീക്ഷകൾ, പഠനം, പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളിലും കരുതൽ വേണം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ തുടക്കത്തിൽ വിജയവും അംഗീകാരവും ലഭിക്കും. എന്നാൽ രാവിലെ 9 മണിക്ക് ശേഷം ആരോഗ്യകാര്യങ്ങളിലും യാത്രകളിലും സാമ്പത്തിക ഇടപാടുകളിലും ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): ആദ്യപകുതിയിൽ മനസ്സിനെ അലട്ടുന്ന ചില സംഭവങ്ങൾ ഉണ്ടായേക്കാം. എന്നാൽ രാവിലെ 9 മണിക്ക് ശേഷം സാഹചര്യം അനുകൂലമായി മാറി തൊഴിൽ, സ്ഥാനമാനം, പ്രധാന കാര്യങ്ങൾ എന്നിവയിൽ നേട്ടം കൈവരും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): രാവിലെ കാര്യവിജയവും അംഗീകാരവും ലഭിക്കും. പിന്നീട് അനാവശ്യ ചെലവുകൾ, ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ, മാനസിക സമ്മർദം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം): രാവിലെ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകാതിരിക്കാം. എന്നാൽ രാവിലെ 9 മണിക്ക് ശേഷം കാര്യവിജയം, ആരോഗ്യം, സൽക്കാരം, വിശിഷ്ട ഭക്ഷണയോഗം എന്നിവ അനുഭവപ്പെടും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രാവിലെ സന്തോഷകരമായ വാർത്തകളും വിജയസാധ്യതകളും ഉണ്ടാകും. എന്നാൽ പിന്നീട് യാത്രകളിലും ചെലവുകളിലും ആരോഗ്യകാര്യങ്ങളിലും കൂടുതൽ കരുതൽ ആവശ്യമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): മത്സരങ്ങളിലും തൊഴിൽരംഗത്തും മികച്ച നേട്ടങ്ങൾ കൈവരും. അംഗീകാരം, ശത്രുവിജയം, ആത്മവിശ്വാസം എന്നിവ വർധിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല വാർത്ത ലഭിച്ചേക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): രാവിലെ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ രാവിലെ 9 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി മാറി നിയമകാര്യങ്ങൾ, യാത്ര, ആരോഗ്യം, അംഗീകാരം എന്നിവയിൽ നേട്ടമുണ്ടാകും.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യമുക്കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടസാധ്യതയും നഷ്ടസാധ്യതയും കണക്കിലെടുത്ത് ജാഗ്രത പാലിക്കുക. പിന്നീട് ഗുണദോഷങ്ങൾ ഒരുപോലെ അനുഭവപ്പെടുന്ന ദിവസമായിരിക്കും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): രാവിലെ കാര്യങ്ങൾ അനുകൂലമായി നീങ്ങും. ആരോഗ്യം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, സന്തോഷം എന്നിവ ലഭിക്കും. എന്നാൽ രാവിലെ 9 മണിക്ക് ശേഷം യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.










