09:57pm 11 November 2026
NEWS
സ്വർണവില കൂപ്പുകുത്തുമോ? ഇന്നു വില കുറഞ്ഞത് രണ്ടുതവണ
14/11/2025  03:26 PM IST
nila
സ്വർണവില കൂപ്പുകുത്തുമോ? ഇന്നു വില കുറഞ്ഞത് രണ്ടുതവണ

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം കുതിച്ചുയർന്ന സ്വർണവില കുപ്പുകുത്തുന്നു. ഇന്ന് രണ്ടു തവണയാണ് സ്വർണവില കുറഞ്ഞത്. ഇന്ന് രണ്ടു തവണയായി ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,645 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. പവന് 93,160 രൂപയാണ് വിപണിവില. 

ഉച്ചയ്ക്ക് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. അതിന് മുമ്പ് രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ദിവസം ആരംഭിക്കുമ്പോൾ പവന്റെ വില 93,760 രൂപയായിരുന്നു.

അതേസമയം, ആഗോള വിപണിയിലും സ്വർണവില താഴ്ന്ന നില തുടരുന്നു. സ്‌പോട്ട് ഗോൾഡിന്റെ ട്രോയ് ഔൺസ് വില 10.73 ഡോളർ കുറഞ്ഞ് 4,179.78 ഡോളറായും യു.എസ് ഗോൾഡ് ഫ്യൂച്ചറുകൾ 13.30 ഡോളർ കുറഞ്ഞ് 4,181.20 ഡോളറായും മാറി.

അതേസമയം, ഇന്നലെയാകട്ടെ സ്വർണവില ശക്തമായി ഉയർന്നിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 600 രൂപയും കൂടി ഉയർന്ന് 94,320 രൂപയിലെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img