03:11pm 29 April 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ ദിവസഫലം: 14 ജനുവരി 2026
14/01/2026  07:19 AM IST
nila
27 നക്ഷത്രജാതരുടെയും ഇന്നത്തെ ദിവസഫലം: 14 ജനുവരി 2026

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യപകുതി): 
കാര്യങ്ങളിൽ തടസ്സങ്ങളും പരാജയങ്ങളും നേരിടേണ്ടി വരാം. മനസ്സിന് അസ്വസ്ഥതയും അനാവശ്യ ചെലവുകളും അലച്ചിലുകളും ഉണ്ടാകാൻ സാധ്യത. യാത്രകളും ധനകാര്യ ശ്രമങ്ങളും പ്രതീക്ഷിച്ചതുപോലെ ഫലം കാണണമെന്നില്ല. വായ്പാ ശ്രമങ്ങൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം.

ഇടവം(കാർത്തിക അവസാന പകുതി, രോഹിണി, മകയിരം ആദ്യപകുതി): 
വിജയവും അംഗീകാരവും നിറഞ്ഞ സമയം. മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യവും സന്തോഷവും മെച്ചപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ യാഥാർഥ്യമാകാൻ സാധ്യത.

മിഥുനം(മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യപകുതി): 
കാര്യങ്ങളിൽ മുന്നേറ്റവും ആത്മവിശ്വാസവും ലഭിക്കും. തടസ്സങ്ങൾ നീങ്ങും. അംഗീകാരവും നേട്ടവും ഉണ്ടാകാം. ഭക്ഷണസുഖവും സന്തോഷകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാം.

കർക്കടകം(പുണർതം അവസാന പാദം, പൂയം, ആയില്യം): 
അലച്ചിലുകളും ചെലവുകളും വർധിക്കാം. യാത്രകൾക്കും ധനകാര്യ കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ സാധ്യത. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യപാദം): 
കാര്യങ്ങളിൽ നിരാശയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. അഭിമാനത്തിന് ക്ഷതം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അപകടസാധ്യതയുള്ള യാത്രകൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ, ഒഴിവാക്കുന്നതാണ് നല്ലത്.

കന്നി(ഉത്രം അവസാനപകുതി, അത്തം, ചിത്തിര ആദ്യപകുതി): 
വിജയവും നേട്ടവും നിറഞ്ഞ സമയം. കൂടിക്കാഴ്ചകളും ചർച്ചകളും അനുകൂല ഫലങ്ങൾ നൽകും. ആരോഗ്യം മെച്ചപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും.

തുലാം(ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യപകുതി): 
കാര്യപരാജയങ്ങളും മനസ്സിന്റെ അസ്വസ്ഥതയും അനുഭവപ്പെടാം. നിയമകാര്യങ്ങളിലും പരീക്ഷകളിലും സൂക്ഷ്മത ആവശ്യം. പുതിയ പഠന ശ്രമങ്ങൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

വൃശ്ചികം(വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട): 
ധനലാഭവും ആരോഗ്യനേട്ടവും പ്രതീക്ഷിക്കാം. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. കാര്യങ്ങളിൽ അംഗീകാരവും ആത്മവിശ്വാസവും വർധിക്കും.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യപാദം): 
അലച്ചിലും ചെലവുകളും വർധിക്കാം. കലഹങ്ങളും നിരാശകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇരുചക്രവാഹന യാത്രകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.


മകരം (ഉത്രാടം അവസാനപകുതി, തിരുവോണം, അവിട്ടം ആദ്യപകുതി): 
വിജയവും സന്തോഷവും നിറഞ്ഞ ദിനം. സുഹൃദ്‌സമാഗമവും സൽക്കാരങ്ങളും ഉണ്ടാകാം. ഉല്ലാസയാത്രകൾക്ക് സാധ്യത. ആരോഗ്യം തൃപ്തികരം.

കുംഭം(അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യപകുതി): 
മത്സരവിജയവും പരീക്ഷാഫലവും അനുകൂലമാകും. സന്തോഷകരമായ അനുഭവങ്ങളും ശത്രുനാശവും പ്രതീക്ഷിക്കാം. പുതിയ പഠന അവസരങ്ങൾ ലഭിക്കാം.

മീനം(പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി): 
കാര്യങ്ങളിൽ തടസ്സങ്ങളും മനസ്സിന്റെ അസ്വസ്ഥതയും ഉണ്ടാകാം. കലഹങ്ങൾ ഒഴിവാക്കാൻ സംയമനം പാലിക്കുക. കൂടിക്കാഴ്ചകളും ചർച്ചകളും പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img