
മേടം: പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരുന്നത് നിരാശയുണ്ടാക്കാം. മാനസിക സമ്മർദത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. വായ്പയ്ക്കായുള്ള ശ്രമങ്ങൾ ഫലം കാണണമെന്നില്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം: വിജയവും അംഗീകാരവും തേടിയെത്തുന്ന ദിവസമാണ്. മത്സരങ്ങളിൽ നേട്ടമുണ്ടാക്കാനും എതിരാളികളെ മറികടക്കാനും സാധിച്ചേക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. ഏറെ നാളായി മനസ്സിലുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ള സാഹചര്യങ്ങളും ഒരുങ്ങാം.
മിഥുനം: തുടക്കമിട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ശത്രുശല്യവും മനഃപ്രയാസവും ഉണ്ടാകാം. ചെറിയ അശ്രദ്ധകൾ പോലും ശരീരത്തിനും അഭിമാനത്തിനും ക്ഷതമേൽക്കാൻ കാരണമായേക്കാം. പ്രതീക്ഷകൾക്ക് തിരിച്ചടി ലഭിക്കാതിരിക്കാൻ കരുതലോടെ മുന്നോട്ടുപോകുക.
കർക്കടകം: അനുകൂല സാഹചര്യങ്ങൾ പല മേഖലകളിലും ലഭിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ വിജയവും അംഗീകാരവും നേടാനാകും. മത്സരങ്ങളിൽ മുന്നിലെത്താനും യാത്രകൾ വിജയകരമാക്കാനും സാധ്യതയുണ്ട്. ഇഷ്ടഭക്ഷണം ലഭിക്കുന്നതിനൊപ്പം പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും ഫലപ്രദമായേക്കും.
ചിങ്ങം: കാര്യങ്ങളിൽ തിരിച്ചടികൾക്കും തർക്കങ്ങൾക്കും സാധ്യതയുള്ള ദിവസമാണ്. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരാം. അപകടസാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിൽ വേഗതയും അശ്രദ്ധയും ഒഴിവാക്കുക.
കന്നി: പ്രവർത്തനങ്ങൾക്ക് മികച്ച ഫലം ലഭിച്ചേക്കും. പൊതുരംഗത്തും തൊഴിൽമേഖലയിലും അംഗീകാരം നേടാൻ അവസരമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. മത്സരങ്ങളിൽ വിജയം കൈവരിക്കാനും ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാക്കാനും അനുകൂലമായ സമയമാണ്.
തുലാം: സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് ലാഭസാധ്യതയുണ്ട്. പുതിയ ഉപകരണങ്ങളോ ഉപയോഗസാധനങ്ങളോ സ്വന്തമാക്കാൻ അവസരം ലഭിച്ചേക്കും. എതിരാളികളെ അതിജീവിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും സാധിക്കും.
വൃശ്ചികം: പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകണമെന്നില്ല. സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങൾ നേരിടാം. മാനസിക അസ്വസ്ഥതകൾക്കും യാത്രാപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം.
ധനു: ബന്ധങ്ങളിലും കുടുംബജീവിതത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാം. കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകാത്തത് മനഃപ്രയാസത്തിന് കാരണമാകും. കലഹങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അടുത്ത ബന്ധത്തിലുള്ളവരുമായി അകൽച്ചയുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
മകരം: വിജയവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. മത്സരങ്ങളിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുചേരാൻ അവസരമുണ്ടാകും. വേണ്ടപ്പെട്ടവരുടെ സാന്നിധ്യം സന്തോഷം പകരും.
കുംഭം: വിജയസാധ്യതകൾ തെളിയുന്ന ദിവസമാണ്. മത്സരങ്ങളിലും നിയമപരമായ കാര്യങ്ങളിലും അനുകൂല ഫലങ്ങൾ ലഭിച്ചേക്കും. എതിരാളികളുടെ വെല്ലുവിളികളെ മറികടക്കാനും അംഗീകാരം നേടാനും സാധിക്കും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന സാഹചര്യങ്ങളുണ്ടാകാം.
മീനം: മനസ്സിൽ ആഗ്രഹിച്ച പല കാര്യങ്ങളും നീണ്ടുപോകാൻ സാധ്യതയുണ്ട്. കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വസ്ഥത നഷ്ടപ്പെടുത്താം. യാത്രകളിൽ തടസ്സങ്ങളും അനാവശ്യ അലച്ചിലും ഉണ്ടായേക്കാം. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല. ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക.










