09:06am 30 August 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 30 ഞായർ
30/08/2026  06:04 AM IST
nila
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 30 ഞായർ

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, അധിക ചെലവ് എന്നിവയ്ക്ക് സാധ്യത. ചില കാര്യങ്ങളിൽ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടായേക്കാം.


ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. അംഗീകാരവും ആരോഗ്യവും തൊഴിൽലാഭവും ലഭിക്കാം. തൊഴിലന്വേഷണങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. ആരോഗ്യനില മെച്ചപ്പെടും. നിയമകാര്യങ്ങളിലും അനുകൂല ഫലം ലഭിക്കാം. ശത്രുക്ഷയവും ആഗ്രഹസാഫല്യവും പ്രതീക്ഷിക്കാം.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് കാര്യപരാജയം, ശത്രുശല്യം, കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവയ്ക്ക് സാധ്യത. ശരീരസുഖക്കുറവും അനുഭവപ്പെടാം. ചില കാര്യങ്ങൾ ഭാഗികമായി അനുകൂലമായി മാറിയേക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ദ്രവ്യനാശം എന്നിവയ്ക്ക് സാധ്യത. യാത്രകളിലും തടസ്സങ്ങൾ നേരിടാം. ഇരുചക്രവാഹന യാത്രക്കാർ പ്രത്യേക ജാഗ്രത പാലിക്കുക.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയം, ദ്രവ്യലാഭം, മത്സരവിജയം, അംഗീകാരം എന്നിവ ലഭിക്കാം. ആരോഗ്യകാര്യങ്ങളിലും അനുകൂല ഫലം. കിട്ടാനുള്ള പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. ശത്രുക്ഷയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയും കാണുന്നു. ആഗ്രഹങ്ങൾ സഫലമാകാം.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. ധനതടസ്സവും നേരിടാം. വായ്പയ്ക്കായുള്ള ശ്രമങ്ങളിൽ തിരിച്ചടി ഉണ്ടായേക്കാം.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം എന്നിവ ഉണ്ടാകാം. ഇച്ഛാഭംഗത്തിനും സാധ്യത. വേണ്ടപ്പെട്ടവർ അകലുന്നതിൽ മനഃപ്രയാസം അനുഭവപ്പെടാം.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ ലഭിക്കാം. ആരോഗ്യവും അനുകൂലമായിരിക്കും. ആഗ്രഹങ്ങൾ സഫലമാകാനുള്ള സാധ്യതയുണ്ട്.

കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടായേക്കാം.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. പരീക്ഷകളിൽ വിജയിക്കാം. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img