03:22pm 06 September 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 സെപ്റ്റംബർ 5 ശനി
05/09/2026  06:14 AM IST
nila
 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 സെപ്റ്റംബർ 5 ശനി

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം നക്ഷത്രക്കാർക്ക് രാവിലെ തുടക്കത്തിൽ കാര്യപരാജയം, കലഹം, ധനനഷ്ടം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. എന്നാൽ 9 മണിക്ക് ശേഷം സാഹചര്യങ്ങൾ മാറും. കാര്യവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം എന്നിവയ്ക്ക് അവസരമുണ്ടാകും.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി നക്ഷത്രക്കാർക്ക് തുടക്കസമയം അനുകൂലം. കാര്യങ്ങളിലും മത്സരങ്ങളിലും വിജയം നേടാം. ഇഷ്ടഭക്ഷണവും ധനലാഭവും ലഭിക്കാം. 9 മണിക്ക് ശേഷം കാര്യപരാജയം, അഭിമാനക്ഷതം, കലഹം, വാഗ്വാദം, പരീക്ഷാപരാജയം തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം നക്ഷത്രക്കാർക്ക് ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സവും ശരീരസുഖക്കുറവും മനഃപ്രയാസവും ഉണ്ടായേക്കാം. 9 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകാം. ആരോഗ്യം മെച്ചപ്പെടുകയും യാത്രകളിൽ വിജയം ലഭിക്കുകയും ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകുകയും ചെയ്യും.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് തുടക്കസമയം നേട്ടങ്ങൾ നിറഞ്ഞതായിരിക്കും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ലഭിക്കാം. ശത്രുക്ഷയത്തിനും സാധ്യത. എന്നാൽ 9 മണിക്ക് ശേഷം കാര്യതടസ്സം, അലച്ചിൽ, അധികചെലവ്, ധനനഷ്ടം, ശരീരക്ഷീണം എന്നിവ ഉണ്ടാകാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. കാര്യവിജയത്തിനും അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യത. ഉത്സാഹത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. നിലവിലുള്ള തടസ്സങ്ങൾ മാറാനും സാധ്യതയുണ്ട്.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രക്കാർക്ക് രാവിലെ തുടക്കത്തിൽ കാര്യപരാജയവും ഇച്ഛാഭംഗവും മനഃപ്രയാസവും ഉണ്ടാകാം. എന്നാൽ 9 മണിക്ക് ശേഷം അനുകൂല സാഹചര്യങ്ങൾ രൂപപ്പെടും. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലമാറ്റം എന്നിവയ്ക്ക് സാധ്യത.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം നക്ഷത്രക്കാർക്ക് കാര്യപരാജയം, കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവയ്ക്ക് സാധ്യത. യാത്രകളിലും തടസ്സം നേരിടാം. 9 മണിക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് ദിവസത്തിന്റെ ആദ്യപകുതി അനുകൂലമായിരിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവ ലഭിക്കാം. എന്നാൽ 9 മണിക്ക് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, പരീക്ഷാപരാജയം, മനഃപ്രയാസം, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യത.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം നക്ഷത്രക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, ആരോഗ്യം, ധനലാഭം എന്നിവയ്ക്ക് സാധ്യത. പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും ചർച്ചകളും വിജയകരമാകാം.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി നക്ഷത്രക്കാർക്ക് തുടക്കത്തിൽ കാര്യതടസ്സവും യാത്രാപരാജയവും അഭിമാനക്ഷതവും ഉണ്ടാകാം. അപകടഭീതിയും നിലനിൽക്കാം. 9 മണിക്ക് ശേഷം സ്ഥിതി മെച്ചപ്പെടും. കാര്യവിജയം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത.

കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം നക്ഷത്രക്കാർക്ക് ഇന്ന് ജാഗ്രത ആവശ്യമാണ്. കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. വേണ്ടപ്പെട്ട ചിലർ അകലാനുള്ള സാഹചര്യവും ഉണ്ടായേക്കാം.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് ദിവസത്തിന്റെ തുടക്കം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത. എന്നാൽ 9 മണിക്ക് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img