
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളും അംഗീകാരവും സമ്മാനിക്കുമ്പോൾ മറ്റുചിലർക്ക് കാര്യതടസ്സങ്ങളും അധിക ചെലവുകളും നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും കൂടുതൽ ശ്രദ്ധ ആവശ്യമായ രാശിക്കാരുണ്ട്. 12 രാശിജാതരുടെയും ഇന്നത്തെ ഫലം അറിയാം.
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നേറാത്ത സാഹചര്യമുണ്ടാകാം. മനസ്സിന് സമ്മർദ്ദം നൽകുന്ന സംഭവങ്ങൾ ഉണ്ടാകാനും അനാവശ്യ ചെലവുകൾ വർധിക്കാനും സാധ്യത. ധനകാര്യ കാര്യങ്ങളിലും യാത്രകളിലും നിരാശ നേരിടാം. വായ്പയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തൽക്കാലം മാറ്റിവയ്ക്കുക.
ഇടവം: അനുകൂലമായ സാഹചര്യങ്ങളാണ് മുന്നിലുള്ളത്. മത്സരങ്ങളിലും ജോലിയിലും വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുന്നത് സന്തോഷം വർധിപ്പിക്കും.
മിഥുനം: പ്രതിസന്ധികൾക്ക് പരിഹാരമാകും. തടസ്സങ്ങൾ മാറി പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ആത്മവിശ്വാസം ഉയരും. അംഗീകാരവും നേട്ടങ്ങളും തേടിയെത്താം.
കർക്കടകം: കാര്യങ്ങൾ വൈകിപ്പോകാൻ സാധ്യതയുള്ള ദിവസമാണ്. യാത്രകളും ചെലവുകളും വർധിച്ചേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. പ്രധാനപ്പെട്ട ധനകാര്യ തീരുമാനങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്.
ചിങ്ങം: വാക്കുതർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കുക. അനാവശ്യമായ കലഹങ്ങൾ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചേക്കാം. യാത്രകളിൽ പ്രത്യേകിച്ച് ശ്രദ്ധ വേണം. ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക.
കന്നി: കാര്യങ്ങൾ അനുകൂലമായി നീങ്ങും. പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും ചർച്ചകളും ഗുണകരമായ ഫലങ്ങൾ നൽകും. ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാകാം.
തുലാം: പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. പരീക്ഷകളിലും നിയമപരമായ കാര്യങ്ങളിലും നിരാശ നേരിടാൻ സാധ്യത. പുതിയ പഠനശ്രമങ്ങൾ ആരംഭിക്കാൻ അനുകൂല സമയമല്ല.
വൃശ്ചികം: സാമ്പത്തികമായി നേട്ടം ലഭിക്കാം. അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. ആരോഗ്യനില തൃപ്തികരമായിരിക്കും.
ധനു: തിരക്കുകളും യാത്രകളും ചെലവുകളും വർധിച്ചേക്കാം. ചെറിയ കാര്യങ്ങൾ പോലും തർക്കത്തിലേക്ക് നീങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. മാനസിക അസ്വസ്ഥത ഒഴിവാക്കാൻ സംയമനം പാലിക്കണം. യാത്രകളിൽ ജാഗ്രത അനിവാര്യമാണ്.
മകരം: സന്തോഷകരമായ അനുഭവങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. പ്രവർത്തനങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും വിനോദയാത്രകൾ നടത്താനും അവസരം ലഭിക്കും.
കുംഭം: മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം കൈവരിക്കും. ആത്മവിശ്വാസം വർധിക്കുകയും സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകുകയും ചെയ്യും. പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
മീനം: കാര്യങ്ങൾ തടസ്സപ്പെടാനും മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യത. കലഹങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് തൽക്കാലം മാറ്റിവയ്ക്കുന്നതാണ് ഉചിതം.










