11:23pm 30 April 2026
NEWS

27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം; 2026 ജനുവരി 13

13/01/2026  07:44 AM IST
nila
 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം; 2026 ജനുവരി 13

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. കാര്യവിജയം, സന്തോഷം, സുഹൃദ്ബന്ധങ്ങൾ, നിയമകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ എന്നിവ പ്രതീക്ഷിക്കാം. യാത്രകളും ഭക്ഷണസുഖവും ഉണ്ടാകും. എന്നാൽ വൈകിട്ട് അഞ്ചിന് ശേഷം തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ധനകാര്യ ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യതയുണ്ട്.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) : ജോലിയിലും മത്സരങ്ങളിലും വിജയം ലഭിക്കും. അംഗീകാരവും ശത്രുക്കളെ അതിജീവിക്കുന്ന സാഹചര്യവും ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : ദിവസാരംഭത്തിൽ കാര്യങ്ങളിൽ തടസ്സങ്ങളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടാം. യാത്രകളിൽ വൈകിപ്പോക്കുകൾ ഉണ്ടാകാം. എന്നാൽ വൈകിട്ട് അഞ്ചിന് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. സുഹൃത്തുക്കളെ കാണാനും ധനലാഭവും ആവശ്യസാധനങ്ങളുടെയും നേട്ടവും ലഭിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) : കാര്യപരാജയങ്ങളും ധനതടസ്സങ്ങളും ചെലവുകളും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആഗ്രഹങ്ങൾ മുടങ്ങാനും അലച്ചിലും ശത്രുശല്യവും ഉണ്ടാകാം. സുഹൃത്ത് ബന്ധങ്ങളിൽ അകലമുണ്ടാകാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) : രാവിലെ അനുകൂല സാഹചര്യങ്ങളാണ്. സ്ഥാനലാഭവും അംഗീകാരവും പ്രതീക്ഷിക്കാം. എന്നാൽ വൈകിട്ട് അഞ്ചിന് ശേഷം യാത്രകളിലും ബിസിനസിലും തടസ്സങ്ങളും ശരീര അസ്വസ്ഥതകളും ധനനഷ്ടവും നേരിടാൻ സാധ്യതയുണ്ട്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) : ദിവസത്തിന്റെ ആദ്യഭാഗം അത്ര അനുകൂലമല്ല. കലഹങ്ങളും പരീക്ഷകളിലെ പരാജയ സാധ്യതയും ശത്രുശല്യവും ഉണ്ടാകാം. വൈകിട്ട് അഞ്ചിന് ശേഷം കാര്യങ്ങൾ തിരിഞ്ഞുവരും. വിജയം, അംഗീകാരം, സ്ഥാനലാഭം, അനുകൂല സ്ഥലംമാറ്റ സാധ്യത എന്നിവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : രാവിലെ സന്തോഷകരമായ സാഹചര്യങ്ങളാണ്. സൽക്കാരങ്ങളും സമ്മാനങ്ങളും ഭക്ഷണസമൃദ്ധിയും ഉണ്ടാകും. എന്നാൽ വൈകിട്ട് അഞ്ചിന് ശേഷം നഷ്ടവും കലഹവും നിയമപരമായ ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും നേരിടേണ്ടിവരും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) : ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും ധനകാര്യ പ്രശ്നങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാം. എന്നാൽ വൈകിട്ട് അഞ്ചിന് ശേഷം കാര്യവിജയവും ആരോഗ്യസ്ഥിരതയും നിയമപരമായ അനുകൂലതകളും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) : രാവിലെ കാര്യങ്ങളും യാത്രകളും വിജയകരമാകും. ധനയോഗവും സൽക്കാരങ്ങളും ലഭിക്കും. എന്നാൽ വൈകിട്ട് അഞ്ചിന് ശേഷം ചെലവുകളും അലച്ചിലും ആരോഗ്യപ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യതയുണ്ട്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) : ദിവസം മുഴുവൻ അനുകൂലമാണ്. ജോലിയിൽ വിജയം, അംഗീകാരം, ആരോഗ്യവർധന, ഉത്സാഹം എന്നിവ ഉണ്ടാകും. പുതിയ അവസരങ്ങൾ കൈവശമാകും.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : ദിവസത്തിന്റെ ആദ്യപകുതിയിൽ അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും യാത്രാതടസ്സങ്ങളും അനുഭവപ്പെടാം. വൈകിട്ട് അഞ്ചിന് ശേഷം കാര്യങ്ങൾ അനുകൂലമായി മാറും. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും നിയമവിജയവും ലഭിക്കും.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ദിവസാരംഭത്തിൽ നഷ്ടവും മാനസിക പ്രയാസവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക. വൈകിട്ട് അഞ്ചിന് ശേഷം ഗുണദോഷങ്ങൾ കലർന്ന അനുഭവങ്ങളായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img