03:03pm 29 April 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ജനുവരി 10
10/01/2026  06:58 AM IST
nila
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ജനുവരി 10

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): പ്രവർത്തനമേഖലയിൽ വിജയം കൈവരിക്കും. മത്സരങ്ങളിൽ മുൻതൂക്കം ലഭിക്കുകയും അംഗീകാരം നേടുകയും ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ധനലാഭസാധ്യതയും ഇഷ്ടഭക്ഷണസമൃദ്ധിയും കാണുന്നു. ബന്ധുക്കളുമായി കൂടിക്കാഴ്ചകൾ ഉണ്ടാകാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കർമ്മങ്ങളിൽ പരാജയസാധ്യത. ആഗ്രഹങ്ങൾ തടസ്സപ്പെടാം. കലഹവും അലച്ചിലും അനുഭവപ്പെടാം. ചെലവ് വർധിക്കാനും യാത്രകൾ ഫലമില്ലാതാകാനും സാധ്യത. ധനകാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടാം. മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തണം. വായ്പാസംബന്ധമായ ശ്രമങ്ങൾ പരാജയപ്പെടാൻ സാധ്യത.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തൊഴിൽ രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യത. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയം കൈവരും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ശാരീരിക അസ്വസ്ഥതകൾ അലട്ടാം. പ്രവർത്തനങ്ങളിൽ പരാജയവും മനഃസ്വസ്ഥതക്കുറവും അനുഭവപ്പെടാം. ഉദരസംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധിക്കണം. വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായേക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ അനുകൂല സമയം. ശത്രുക്കൾ പിന്തിരിയുകയും മത്സരങ്ങളിൽ വിജയം നേടുകയും ചെയ്യും. പരീക്ഷകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും അനുകൂലമായി മാറും.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): അനുകൂലമല്ലാത്ത സാഹചര്യം നിലനിൽക്കും. ശത്രുക്കളുടെ ഉപദ്രവവും മാനസിക സംഘർഷവും അനുഭവപ്പെടാം. അടുത്തവരിൽ നിന്ന് അകലം സംഭവിക്കാനിടയുണ്ട്. ശരീരസുരക്ഷയ്ക്ക് മുൻഗണന നൽകുക.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം കൈവരും. ആരോഗ്യനില മെച്ചപ്പെടും. ശത്രുക്കൾ ദുർബലരാകും. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): പ്രവർത്തനങ്ങളിലും യാത്രകളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം നല്ല നിലയിൽ തുടരും. അംഗീകാരവും നേട്ടവും കൈവരും. ഇഷ്ടഭക്ഷണസമൃദ്ധിയും സന്തോഷവും അനുഭവപ്പെടും.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കലഹങ്ങളും മാനസിക സമ്മർദ്ദങ്ങളും ഉണ്ടാകാം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രത്യേകം ജാഗ്രത വേണം. ഇരുചക്രവാഹന യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): പ്രവർത്തനങ്ങളിൽ തടസ്സവും നിരാശയും അനുഭവപ്പെടാം. ശത്രുശല്യവും ശരീരക്ഷതവും സാധ്യതയുണ്ട്. അടുത്ത ബന്ധങ്ങളിൽ അകലം അനുഭവപ്പെടാൻ ഇടയുണ്ട്.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): അനുകൂലമായ ദിനം. ധനലാഭവും അംഗീകാരവും ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുകൂടലുകൾ ഉണ്ടാകും. ഇഷ്ടഭക്ഷണസമൃദ്ധിയും മനസ്സാന്ത്വനവും ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img