09:35am 07 August 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 7 വെള്ളി
07/08/2026  06:09 AM IST
nila
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 7 വെള്ളി

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെടാം. അഭിമാനത്തിന് ക്ഷതമേൽക്കാവുന്ന സാഹചര്യങ്ങളും കലഹസാധ്യതയും ഉണ്ടാകും. ധനനഷ്ടത്തിനും യാത്രകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി: കാര്യവിജയവും അംഗീകാരവും ലഭിക്കുന്ന ദിവസമാണ്. സൽക്കാരയോഗത്തിനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരമുണ്ടാകും. ഏറെ നാളായി മനസ്സിലുള്ള ചില ആഗ്രഹങ്ങൾ സഫലമാകാനും സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ കാലതാമസവും തടസ്സങ്ങളും നേരിടാം. അനാവശ്യ അലച്ചിലും സാമ്പത്തിക പ്രതിസന്ധിയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിലും മാനസിക സമ്മർദ്ദത്തിലും ശ്രദ്ധ വേണം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, മത്സരവിജയം, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. യാത്രകൾ വിജയകരമാകും. ആരോഗ്യം മെച്ചപ്പെടുകയും പ്രിയപ്പെട്ടവരുമായി സന്തോഷ നിമിഷങ്ങൾ പങ്കിടാനുമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽരംഗത്ത് നേട്ടങ്ങളും സ്ഥാനക്കയറ്റത്തിനും സാധ്യത. അംഗീകാരവും സാമ്പത്തിക ലാഭവും ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. മാനസിക വിഷമവും ഉദരസംബന്ധമായ അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങൾ ഭാഗികമായി അനുകൂലമാകും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യത. അപകടഭീതിയും സാമ്പത്തിക നഷ്ടവും ഉണ്ടാകാം. ആഗ്രഹങ്ങൾ നിറവേറാതെ വരാനും ശരീരത്തിന് ചെറിയ ക്ഷതങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യവിജയം, അംഗീകാരം, ആരോഗ്യലാഭം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്കും സൽക്കാരയോഗത്തിനും സാധ്യതയുണ്ട്. ഉല്ലാസയാത്രകൾക്കും അനുകൂല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. അംഗീകാരവും ആരോഗ്യവും മെച്ചപ്പെടും. ശത്രുക്കളുടെ ശല്യം കുറയുകയും മുടങ്ങിക്കിടന്ന കാര്യങ്ങൾ മുന്നോട്ടുപോകുകയും ചെയ്യും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രവർത്തനങ്ങളിൽ തിരിച്ചടിയും മാനസിക വിഷമവും നേരിടാം. ചെലവുകൾ വർധിക്കാനും സാമ്പത്തിക തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. യാത്രകൾ മുടങ്ങാനും മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യതയുണ്ട്. ചില വേദനാജനകമായ അനുഭവങ്ങൾ നേരിടേണ്ടിവരാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യതയുള്ള ദിവസമാണ്. ഇഷ്ടഭക്ഷണം ആസ്വദിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷ നിമിഷങ്ങൾ പങ്കിടാനുമുള്ള അവസരങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img