
മേടം: മേടം രാശിയിൽ ജനിച്ചവർക്ക് ദിവസം അത്ര ശുഭകരമാകണമെന്നില്ല. കുടുംബത്തോട് കർക്കശമായി പെരുമാറിയാൽ സമാധാനം കുറയും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
ഇടവം: ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യക്ക് ശേഷം കാര്യങ്ങൾ അല്പമെങ്കിലും മെച്ചമാകാം.
മിഥുനം: അനുകൂല അനുഭവങ്ങളാകും. കാര്യവിജയം, ഇഷ്ടാനുഭവങ്ങൾ, മത്സരവിജയം ഇവ കാണുന്നു. തടസ്സപ്പെട്ട ആഗ്രഹങ്ങൾ നടക്കാം.
കർക്കിടകം: കാര്യവിജയം, അംഗീകാരം, തൊഴിൽലാഭം എന്നിവയാണ് ഇന്ന് കർക്കിടകം രാശിയിൽ ജനിച്ചവരെ കാത്തിരിക്കുന്നത്. യാത്രകൾ ഫലവത്താവാം. പൊതു അംഗീകാരം വർധിക്കും.
ചിങ്ങം: പൊതുവെ നല്ല അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹങ്ങൾ സഫലമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തിരികെവരും. യാത്രകളിൽ വേണ്ട കരുതലുകൾ എടുക്കുക.
കന്നി: കാര്യങ്ങൾ അത്ര അനുകൂലമാകില്ല. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ തയാറാകണം. അമിത അധ്വാനം മൂലം മന സംഘർഷവും ശാരീരിക ക്ലേശവും വരാം. വൈകുന്നേരത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യത.
തുലാം: എന്തുകൊണ്ടും ഇന്ന് നല്ല ദിവസമാണ്. വിരുന്നുകൾ, സൽക്കാരങ്ങൾ എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബം സുഖപ്രദമായി തോന്നും.
വൃശ്ചികം: ഇന്ന് കാലം അനുകൂലമല്ല. നേട്ടങ്ങൾ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ വരുമെങ്കിലും അമിത ചിലവുകൾ വിഷമകരമായേക്കാം.
ധനു: പൊതുവെ നല്ല അനുഭവങ്ങളാകും. യാത്രകൾ സഫലമാകും. വ്യക്തി ജീവിതത്തിൽ സമാദാനവും സംതൃപ്തിയും ഔദ്യോഗിക രംഗത്ത് വിജയവും തേടിയെത്തും. അപ്രതീക്ഷിത കോണുകളിൽ നിന്നുപോലും അഭിനന്ദനം ലഭിക്കും. ഭയപ്പെട്ട പല പ്രതിസന്ധികളും അപകടം കൂടാതെ ഒഴിഞ്ഞു പോകും.
മകരം: ഗുണദോഷ സമ്മിശ്രമമായ ദിവസമാണ്. പക്വതയോടെയുള്ള ഇടപെടൽ മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. കൂട്ടു കച്ചവടങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കും യോജിച്ച ദിനമല്ല. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉടലെടുത്തേക്കാം.
കുംഭം: ധാരാളം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ജീവിത പങ്കാളിയിൽ നിന്നും സഹായകരമായ സമീപനം ഉണ്ടാകും. മനസ്സിന് ദിശാ ബോധവും ആത്മ വിശ്വാസവും ലഭിക്കും.
മീനം: ഗുണദോഷ സമ്മിശ്രമായ ദിവസമാണ്. ആത്മവിശ്വാസം നഷ്ടമാകാതിരുന്നാൽ പ്രതിസന്ധികളെ അതിജീവിക്കാനാകും. അനിഷ്ടകരമായ ചില സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. അപേക്ഷകൾ തിരസ്കരിക്കപ്പെടാൻ ഇടയുണ്ട്.