12:00pm 11 November 2026
NEWS
നവരാത്രിയുടെ ഭാഗമായുള്ള പൂജവയ്പ് ഇന്ന്.
29/09/2025  04:15 PM IST
ചെറുകര സണ്ണിലൂക്കോസ്
നവരാത്രിയുടെ ഭാഗമായുള്ള പൂജവയ്പ് ഇന്ന്.

ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്കു വരുന്ന ദിവസമാണു പൂജവയ്പ്. 

ഇന്നു വൈകിട്ട് 4.34 ന് അഷ്ടമി ആരംഭിക്കും. അതുകൊണ്ട് ഇന്നു സന്ധ്യയ്ക്കു പൂജവയ്പ്.

നാളെ ദുർഗാഷ്ടമി. ബുധനാഴ്ച  മഹാനവമി.

ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിലെ പുസ്തക പൂജയ്ക്ക് ശേഷം വ്യാഴാഴ്ച വിദ്യാരംഭം.

പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ഇന്നു വൈകിട്ട് 6.30നു സരസ്വതി മണ്ഡപത്തിൽ പൂജവയ്ക്കും.കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന് 3.30നു ഘോഷയാത്ര ആരംഭിക്കും. 
5.30നു പരുത്തുംപാറ കവലയിൽ സംഗമിക്കും. ഇവിടെ നിന്നു സരസ്വതീമണ്ഡപ ത്തിലേക്ക് ഗ്രന്ഥഘോഷയാത്ര നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img