02:36am 09 October 2026
NEWS
കഴിവുകൾക്ക് ആകാശച്ചിറകിലേയ്ക്ക്.
08/10/2026  08:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കഴിവുകൾക്ക് ആകാശച്ചിറകിലേയ്ക്ക്.

തെരഞ്ഞെടുക്കപ്പെട്ട എസ്പിസി കേഡറ്റുകൾ തയ്യാറാക്കിയ പേലോഡുകൾ ഉൾക്കൊളളുന്ന റോക്കറ്റ് വിക്ഷേപണം നേരിൽ കാണുന്നതിനായി എസ്പിസി-യുടെ 36 അംഗ സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാളും സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ  കെ. മുഹമ്മദ് ഷാഫി ഐ പിഎസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് കേഡറ്റുകൾ നേരിട്ട് ചെന്നൈയിൽ എത്തും.SPC  SPACE ZONE INDIA -യുടെ ആഭിമുഖ്യത്തിൽ കേളംമ്പക്കത്തെ തായൂരിലാണ് ഒക്ടോബർ 10 ന്  വിക്ഷേപണം നടക്കുക. SPC  SPACE ZONE INDIA -യുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുക്കായി നേരത്തെ സ്പേസ് റിലേറ്റഡ് വിഷയങ്ങളിൽ പരിശീലനം  നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി കേഡറ്റുകൾ   ചില പേലോഡുകൾ നിർമിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img