01:09am 30 May 2026
NEWS
ലഹരിഭീകരത ചെറുക്കാൻ നിയമനിർമാണം വേണം.
-ഇർശാദ് സ്നേഹ സംഗമം

01/03/2025  04:01 PM IST
ലഹരിഭീകരത ചെറുക്കാൻ നിയമനിർമാണം വേണം. -ഇർശാദ് സ്നേഹ സംഗമം

ഖത്തർ: അറുകൊലകളിലെത്തിയ ലഹരിഭീകര താണ്ഡവങ്ങൾക്ക് ശക്തമായ ശിക്ഷനൽകാൻ പഴുതടച്ച നിയമനിർമാണം വേണമെന്ന് ഖത്തർ ഐൻ ഖാലിദിൽ  നടന്ന പന്താവൂർ ഇർശാദ് സ്നേഹസംഗമം അഭിപ്രായപ്പെട്ടു.മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തിൽ സർക്കാർ മൃദുസമീപനം വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു.

ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാടിന്റെ ആധ്യക്ഷ്യത്തിൽ അൽ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ. ഹംസ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി പദ്ധതി അവതരിപ്പിച്ചു. ഖത്തർ ഐ സി എഫ് നേതാക്കളായ സയ്യിദ് ജഅ്ഫർ തങ്ങൾ (മമ്പുറം), സുറൂർ ഉമർ, സിദ്ദീഖ് എറണാംകുളം, വിദ്യാഭവൻ ഖത്തർ ചാപ്റ്റർ ചെയർമാൻ ജലീൽ വെളിയങ്കോട്, സയ്യിദ് ജദീദ് അദനി, സിദ്ദീഖ് ചെറുവല്ലൂർ, കുട്ടിനടുവട്ടം, മൻസൂർ കെ. വി പ്രസംഗിച്ചു. ഖത്തർ ICF നാഷണൽ കമ്മിറ്റി പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ല്യാർ മുഖ്യ രക്ഷാധികാരിയും ഡോ. ഹംസ അൽ സുവൈദ് ചെയർമാനുമായ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: അശ്റഫ് സഖാഫി നടക്കാവ്  (പ്രസിഡന്റ് ), ശംസുദ്ദീൻ മുതുകാട് (ജ. സെക്രട്ടറി), കുട്ടി നടുവട്ടം (ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ മാമ്പുള്ളി, ഹസൻ സഖാഫി ആതവനാട്, സുഹൈർ ഇല്ലത്ത്, മുസ്ഥഫാ മറവഞ്ചേരി (വൈ. പ്രസിഡന്റുമാർ) ജലീൽ വെളിയങ്കോട്, നജീബ് കാളാച്ചാൽ, മൻസൂർ കെ. വി,
അബ്ദുർറസ്സാഖ് കല്ലൂർമ (സെക്രട്ടറിമാർ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img