08:51pm 15 May 2026
NEWS
വാക്കുപാലിച്ച് വിജയ്; വീട്ടമ്മമാരുടെ അക്കൗണ്ടിൽ ആയിരം രൂപവീതമെത്തി
15/05/2026  11:35 AM IST
nila
വാക്കുപാലിച്ച് വിജയ്; വീട്ടമ്മമാരുടെ അക്കൗണ്ടിൽ ആയിരം രൂപവീതമെത്തി

ചെന്നൈ: തമിഴ്നാട്ടിലെ വീട്ടമ്മമാർക്കായുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ ഈ മാസത്തെ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. പദ്ധതിപ്രകാരം 1000 രൂപയാണ് വിതരണം ചെയ്തത്. പദ്ധതിയിൽ ചില നിർണായക മാറ്റങ്ങൾ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വിജയ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. 60 വയസിന് മുകളിലുള്ളവരെ വാർദ്ധക്യപെൻഷൻ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നൽകാനുള്ള ആലോചന സർക്കാർ തലത്തിൽ നടക്കുന്നതായാണ് വിവരം. തിരഞ്ഞെടുപ്പ് വേളയിൽ 2500 രൂപ നൽകുമെന്നായിരുന്നു വിജയ് നൽകിയ വാഗ്ദാനം.

ഇതിനിടെ, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബപെൻഷൻകാർ ഉൾപ്പെടെ ഏകദേശം 16 ലക്ഷം പേർക്ക് ഈ തീരുമാനം ഗുണകരമാകും.

ക്ഷാമബത്ത വർധനവിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 1,230 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധനയെ തുടർന്നാണ് തമിഴ്നാട് സർക്കാരും സമാന നടപടി സ്വീകരിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img