08:21pm 06 November 2026
NEWS
തൃണമൂൽ കോൺ​ഗ്രസിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ തുറക്കുമോ?
22/02/2025  01:05 PM IST
nila
തൃണമൂൽ കോൺ​ഗ്രസിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ തുറക്കുമോ?

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാണക്കാട് എത്തിയതോടെ തൃണമൂൽ‍ കോൺ​ഗ്രസിന്റെ യുഡിഎഫ് പ്രവേശനം വീണ്ടും ചർച്ചകളിൽ നിറയുന്നു. പി അൻവറിനൊപ്പമാണ് എംപിമാരായ ഡെറിക്ക് ഒബ്രയൻ, മാഹുവ മൊയിത്ര എന്നിവർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ചത്. തൃണമൂൽ കോൺ​ഗ്രസിനെ യുഡിഎഫിലെടുക്കുന്ന കാര്യം മുന്നണി യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നായിരുന്നു  സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

തൃണമൂൽ കോൺ​ഗ്രസ് ഇപ്പോൾതന്നെ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി. അതിനാൽ യുഡിഎഫിന്റെ ഭാഗമാകുന്നതിനു തടസ്സങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അതേസമയം, തൃണമൂൽ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് ഒരു ലക്ഷം പേരുടെ റാലി സംഘടിപ്പിക്കുമെന്നു തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി.അൻവർ പറഞ്ഞു. മേയ് രണ്ടാം വാരത്തിലാകും ഈ റാലി നടത്തുക. പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ മാർച്ചിൽ നടക്കും. നാളെ മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രയൻ, മഹുവ മൊയ്ത്ര എംപി തുടങ്ങിയവർ പങ്കെടുക്കും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img