12:15pm 04 November 2026
NEWS
പി വി അൻവർ‌ എത്തിയതോടെ തൃണമൂൽ കോൺ​ഗ്രസിലും പൊട്ടിത്തെറി; അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ്
21/01/2025  01:52 PM IST
nila
പി വി അൻവർ‌ എത്തിയതോടെ തൃണമൂൽ കോൺ​ഗ്രസിലും പൊട്ടിത്തെറി; അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ്

കൊച്ചി: പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ്. ടിഎംസി അൻവറിൻറെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവർ മനസിലാക്കണമെന്നും ടിഎംസി കേരള പ്രദേശ് പ്രസിഡൻറ് സി ജി ഉണ്ണി പറഞ്ഞു. പി വി അൻവർ ശ്രമിക്കുന്നത് പാർട്ടിയെ ഹൈജാക്ക് ചെയ്യാനും വർ​ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് എന്ന വിമർശനമാണ് തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നത്. 

പി വി അൻവർ തൃണമൂൽ കോൺഗ്രസിനെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സി ജി ഉണ്ണി ആരോപിക്കുന്നു. അൻവർ ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുകയാണെന്നും  സി ജി ഉണ്ണി പറഞ്ഞു. ഇല്ലാ കഥകൾ  പറഞ്ഞ് ആളാവാനാണ് അൻവറിൻറെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ല. അൻവറിന് നൽകിയ കൺവീനർ പോസ്റ്റ്‍ താത്കാലികം മാത്രമാണ്. അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സി ജി ഉണ്ണി വ്യക്തമാക്കി.

മുൻകാല ചെയ്തികളിൽ നടപടിയുണ്ടാകുമ്പോൾ അത് മുസ്ലിം വികാരം ഉണർത്താൻ വേണ്ടിയാണ് അൻവറിൻറെ ശ്രമമെന്നും സി ജി ഉണ്ണി ആരോപിക്കുന്നു. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അൻവർ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി ജി ഉണ്ണി മുന്നറിയിപ്പ് നൽകുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img