03:08am 09 May 2026
NEWS
ദേശീയ ചിഹ്‌നങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രം ടി എം കൃഷ്ണ
08/05/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ ചിഹ്‌നങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രം  ടി എം കൃഷ്ണ
HIGHLIGHTS

ഡി.സി ബുക്‌സും ചാവറ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച 'സ്‌പേസസ്' (SPACES) സാംസ്‌കാരിക സംവാദത്തിൽ ടി എം കൃഷ്ണ.സംസാരിക്കുന്നു. സമീപം മിറിയം ജോസഫ്. 

കൊച്ചി : ദേശീയ പതാക, ഗീതം, ചിഹ്നം എന്നിവയെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രമെന്ന് കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ. ചാവറ കൾച്ചറൽ സെന്ററിൽ ഡി.സി ബുക്‌സും ചാവറ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച 'സ്‌പേസസ്' (SPACES) സാംസ്‌കാരിക സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സ്വതന്ത്രരായ ഒരു ജനതയെ പ്രതിനിധീകരിക്കാനും  പൗരന്മാരെന്ന നിലയിലുള്ള സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അവബോധം നൽകാനും കഴിയുന്നവയാണ് ദേശീയ ചിഹ്നങ്ങളുടെ ചരിത്രമെന്നും കൃഷ്ണ പറഞ്ഞു.

Decoding a Nation's Symbols എന്ന വിഷയത്തിലുള്ള ചർച്ചയിൽ മിറിയം ജോസഫാണ് ടി.എം. കൃഷ്ണയോട് സംവദിച്ചത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img